

തിരുവനന്തപുരം: ഹിന്ദു നാമധാരികളാണ് ഹിന്ദുത്വത്തിന്റെ ശത്രുക്കളെന്ന പ്രസ്താവനയില്‍ ടി പി സെന്‍കുമാറിനെ തള്ളി രാജീവ് ചന്ദ്രശേഖര്‍. സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണെന്നും പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് താനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമലയില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. സ്വതന്ത്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
പോറ്റി സോണിയയുടെ വീട്ടില്‍ പോയത് എന്തിന്? ഇതെല്ലാം അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യങ്ങളാണ്. പോറ്റി ഒരു ദല്ലാള്‍ മാത്രമാണ്. പോറ്റിക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തണം. ദേവസ്വം ബോര്‍ഡിലെ രാഷ്ട്രീയ സംസ്‌കാരം ആര് തുടങ്ങിയെന്ന് അന്വേഷിക്കണം. തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാണിച്ചു.
സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ വിരുദ്ധരായ ഹിന്ദു നാമധാരികളെ തോല്‍പ്പിക്കണമെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞത്.
Content Highlight; Rajeev Chandrasekhar rejects TP Senkumar's controversial statement