10 റൺസ് എടുക്കുന്നതിന് മുമ്പ് ഓപ്പണർമാർ പുറത്ത്! കിവികൾക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

മത്സരത്തിലെ നാലാം പന്തിൽ ഹെൻറി നിക്കോൾസിനെ നേരിട്ട ആദ്യ പന്തിൽ ബൗൾഡാക്കി അർഷ്ദീപ് സിങ് മടക്കിയപ്പോൾ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഡെവൺ കോൺവെയെ ഹർഷിത് റാണ രോഹിത് ശർമയുടെ കയ്യിലെത്തിച്ചു

10 റൺസ് എടുക്കുന്നതിന് മുമ്പ് ഓപ്പണർമാർ പുറത്ത്! കിവികൾക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
dot image

ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. മത്സരത്തിലെ രണ്ടാം ഓവറിൽ തന്നെ കിവികളുടെ ഓപ്പണർമാരെ ഡ്രസിങ് റൂമിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. അഞ്ച് റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരുടെയും വിക്കറ്റ് ഇന്ത്യ നേടി.

മത്സരത്തിലെ നാലാം പന്തിൽ ഹെൻറി നിക്കോൾസിനെ നേരിട്ട ആദ്യ പന്തിൽ ബൗൾഡാക്കി അർഷ്ദീപ് സിങ് മടക്കിയപ്പോൾ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഡെവൺ കോൺവെയെ ഹർഷിത് റാണ രോഹിത് ശർമയുടെ കയ്യിലെത്തിച്ചു.

നിലവിൽ ഏഴ് ഓവർ പിന്നിടുമ്പോൾ 32ന് രണ്ട് എന്ന നിലയിലാണ് ന്യൂസിലാൻഡ്യ വിൽ യങ്ങും ഡാരിൽ മിച്ചലുമാണ് ക്രീസിലുള്ളത്.

Also Read:

മത്സരത്തിൽ ഒരു മാറ്റവുമായാണ് ഇന്ത്യ എത്തിയത്. മോശം ഫോമിലുള്ള പ്രസിദ്ധ് കൃഷ്ണക്ക് പകരം ഇടം കയ്യൻ പേസർ അർഷ്ദീപ് സിങ് ടീമിലെത്തി. ന്യൂസിലാൻഡ് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ-ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, , ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്.

ന്യൂസിലാൻഡ് ടീം- മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലാർക്ക്, ഡെവൺ കോൺവേ, സാക്ക് ഫോൾക്‌സ്, മിച്ചൽ ഹേ, കൈൽ ജാമിസൺ, , ഡാരിൽ മിച്ചൽ, ഹെന്റി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, , വിൽ യംഗ്. ജെയ്ഡൻ ലെന്നോക്‌സ്.

Content Highlights- India got good start against newzealand in third odi

dot image
To advertise here,contact us
dot image