

സിഡ്നി: മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതിയുടെ ന്യൂ സൗത്ത് വെയ്ൽസ് കോർഡിനേറ്ററും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ വിഭാഗത്തിന്റെ സെക്രട്ടറിയുമായ കിരൺ ജെയിംസ് ഇനി ലോക കേരള സഭാംഗം.
നവോദയ ഓസ്ട്രേലിയയാണ് കിരണിനെ ലോക കേരള സഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്. ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് കേരള നിയമസഭയിൽ വെച്ചാണ് അഞ്ചാം ലോക കേരളസഭ നടക്കുന്നത്. ഓസ്ട്രേലിയയിലെ മലയാളികളുടെ ക്ഷേമത്തിനും സമൂഹ വികസനത്തിനുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് കിരൺ ജെയിംസ് പറഞ്ഞു.
Content Highlights: Kiran James has been inducted into the Loka Keralasabha, adding a new representative to the global Malayali platform.