അയല്‍ വീട്ടിലേക്ക് പോയ വയോധികയുടെ ക​ണ്ണി​ൽ പ​രു​ന്ത് കൊ​ത്തി; പ​രി​ക്ക്

മറ്റ്പലര്‍ക്കും പരുന്തിന്റെ ആക്രമണം നേരിട്ടിട്ടുള്ളതായി പരാതിയുണ്ട്

അയല്‍ വീട്ടിലേക്ക് പോയ വയോധികയുടെ ക​ണ്ണി​ൽ പ​രു​ന്ത് കൊ​ത്തി; പ​രി​ക്ക്
dot image

കുമരകം : റോഡിലൂടെ നടന്നുപോയ വയോധികയെ പരുന്ത് കൊത്തി പരിക്കേല്‍പ്പിച്ചു. ആപ്പീത്ര ഭാഗത്ത് കളത്തിപ്പറമ്പില്‍ ടിപി ഓമനയുടെ കണ്ണിനാണ് പരുന്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4:30 ന് അയല്‍ വീട്ടിലേക്കു പോയപ്പോഴായിരുന്നു സംഭവം. ഉടന്‍ കുമരത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സതേടിയെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കണ്ണുനീര്‍ ഗ്രന്ഥിക്ക് പരിക്കുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

മറ്റ്പലര്‍ക്കും പരുന്തിന്റെ ആക്രമണം നേരിട്ടിട്ടുള്ളതായി പരാതിയുണ്ട്. പരുന്തിന് ചിലര്‍ തീറ്റ നല്‍കുന്നതിനാലാണ് ഇത് പ്രദേശം വിട്ടുപോകാത്തതെന്ന് ഓമനയുടെ വീട്ടുകാര്‍ പറഞ്ഞു. അധികാരികള്‍ ഇടപെട്ട് ഈ പരുന്തിന്റെ ആക്രമണം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlight : A elderly women was injured after a hawk bit her in the eye while she was visiting a neighbor’s house in Kumarakom.

dot image
To advertise here,contact us
dot image