ടോസ് ഭാഗ്യം ഗില്ലിനൊപ്പം; ഇന്ത്യ ആദ്യം ബൗൾ ചെയ്യും! അർഷ്ദീപ് ടീമിൽ

മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും

ടോസ് ഭാഗ്യം ഗില്ലിനൊപ്പം;  ഇന്ത്യ ആദ്യം ബൗൾ ചെയ്യും! അർഷ്ദീപ് ടീമിൽ
dot image

ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടോസ് വിജയിച്ച് ഇന്ത്യ. ടോസ് നേടിയ ശുഭ്മാൻ ഗിൽ കിവികളെ ബാറ്റിങ്ങിനയച്ചു. മോശം ഫോമിലുള്ള പ്രസിദ്ധ് കൃഷ്ണക്ക് പകരം ഇടം കയ്യൻ പേസർ അർഷ്ദീപ് സിങ് ടീമിലെത്തി.

ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ കളിയിൽ ജയിച്ചു.ഇൻഡോറിൽ ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ-ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, , ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്.

ന്യൂസിലാൻഡ് ടീം- മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലാർക്ക്, ഡെവൺ കോൺവേ, സാക്ക് ഫോൾക്‌സ്, മിച്ചൽ ഹേ, കൈൽ ജാമിസൺ, , ഡാരിൽ മിച്ചൽ, ഹെന്റി നിക്കോൾസ്, ഗ്ലെൻ ഫിലിപ്‌സ്, , വിൽ യംഗ്. ജെയ്ഡൻ ലെന്നോക്‌സ്.

Content Highlights- India vs NZ final Odi match toss

dot image
To advertise here,contact us
dot image