

തിരുവനന്തപുരം: മണ്ണാമൂല നീതി നഗറിലെ വീട്ടിൽ മോഷണം നടത്തിയ ജോലിക്കാരി പിടിയിൽ. ഉഴമലയ്ക്കൽ സ്വദേശി സുജാതയെ (55) പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്.
ആറ് പവൻ സ്വർണവും 45,000 രൂപയും ഒരു മൊബൈൽ ഫോണുമാണ് സുജാത മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മോഷ്ടിച്ച സ്വർണം നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ 5 ലക്ഷം രൂപയ്ക്ക് സുജാത പണയം വെയ്ക്കുകയും ചെയ്തു. മോഷണം പോയ മൊബൈൽ ഫോണും പണയം വെച്ച സ്വർണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സുജാതയുടെ മകൾക്കും മോഷണത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
Content Highlights: Domestic worker arrested for theft at a house in Mannamoola Neeti Nagar. The Peroorkada Police arrested Sujatha, a native of Uzhamalakkal.