മറ്റൊരാള്‍ ഭക്ഷണം ചവയ്ക്കുന്ന ശബ്ദം നിങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നോ? എന്താണ് മിസോഫോണിയ

വളരെ അപൂര്‍വമായി കാണപ്പെടുന്ന ഒരവസ്ഥയാണിത്

മറ്റൊരാള്‍ ഭക്ഷണം ചവയ്ക്കുന്ന ശബ്ദം നിങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നോ? എന്താണ് മിസോഫോണിയ
dot image

ചില സാഹചര്യങ്ങളില്‍ നമ്മള്‍ കേള്‍ക്കുന്ന ശബ്ദം വളരെ അരോചകമായിരിക്കും. ചിലര്‍ ശബ്ദമുണ്ടാക്കി ചായ കുടിക്കുമ്പോള്‍, മറ്റുചിലരാണെങ്കില്‍ ഭക്ഷണം ചവയ്ക്കുന്ന ശബ്ദമാകും നമ്മുടെ ഉള്ളില്‍ അസ്വസ്ഥത ഉണ്ടാക്കുക. അസ്വസ്ഥത ഉണ്ടാകുന്നവരില്‍ ഒരു വിഭാഗം അത് തുറന്ന് പറയുന്നത് നമ്മള്‍ നേരിട്ട് കേട്ടിട്ടുമുണ്ടാകും. എന്നാല്‍ മറ്റുചിലരില്‍ ഈ അസ്വസ്ഥത നിയന്ത്രിക്കാന്‍ കഴിയാതെ ശക്തമായി പ്രതികരിക്കാനുള്ള അവസ്ഥയാകും ഉണ്ടാകുക, അല്ലെങ്കില്‍ അവര്‍ ആ സ്ഥലം കാലിയാക്കും. മിസോഫോണിയ എന്ന അവസ്ഥയുടെ ലക്ഷണമാണിത്.

പുറത്ത് നിന്നും കാണുന്നവര്‍ ഇതെന്ത് വിചിത്ര സ്വഭാവമെന്ന് തോന്നുമെങ്കിലും ഇതില്‍ പല കാര്യങ്ങളും മനസിലാക്കേണ്ടതുണ്ട്. മിസോഫോണിയ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് തന്നെ ശബ്ദത്തോടുള്ള ഇഷ്ടക്കേട് എന്നതാണ്. ചില ശബ്ദങ്ങള്‍ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. വളരെ അപൂര്‍വമായി കാണപ്പെടുന്ന ഈ അവസ്ഥ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും, ചിലപ്പോള്‍ ആജീവനാന്തം. ഇതൊരു മാനസിക വെല്ലുവിളിയല്ല, എന്നാല്‍ ദേഷ്യമെന്ന വികാരത്തിന്റെ സ്വാധീനം ഇതിലുണ്ട്. അരോചകമായ ശബ്ദം കേള്‍ക്കുന്നതിന് പിന്നാലെ വൈകാരികവും ചില സന്ദര്‍ഭങ്ങളില്‍ അതിരുകടന്ന് ശാരീരിക പ്രതികരണവും ഉണ്ടാകും.

ഞരമ്പുകള്‍ വഴി മസ്തിഷ്‌കത്തിലെത്തുന്ന ഉള്‍പ്രേരണകളാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. കൂടുതലും കാണപ്പെടുന്നത് പെണ്‍കുട്ടികളിലുമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വായയുമായി ബന്ധപ്പെട്ട ശബ്ദമാണ് ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന എണ്‍പത് ശതമാനത്തോളം പേരെയും ബാധിക്കുന്നതെന്നാണ്. ഭക്ഷണം ചവയ്ക്കുന്ന ശബ്ദത്തിന് പുറമേ ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം, കൂര്‍ക്കംവലി, വെള്ളം ഇറ്റിറ്റ് വീഴുന്നത്, പേന ക്ലിക്ക് ചെയ്യുന്നത്, വിരലുകളിലെ ഞൊട്ട ഒടിക്കുന്നതൊക്കെ ഇത്തരക്കാരെ അസ്വസ്ഥമാക്കാം.

Content Highlights: know about misophonia, a condition in which someone triggered due to sounds

dot image
To advertise here,contact us
dot image