അണ്ടർ 19 ലോകകപ്പ്; ഞെട്ടിച്ച് അമേരിക്ക; ഒടുവിൽ ജയിച്ച് കയറി ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരായ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.

അണ്ടർ 19 ലോകകപ്പ്; ഞെട്ടിച്ച് അമേരിക്ക; ഒടുവിൽ ജയിച്ച് കയറി ഇന്ത്യ
dot image

അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരായ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. കുഞ്ഞന്‍ എതിരാളികളായ അമേരിക്ക ഇന്ത്യയെ ആദ്യമൊന്ന് വിറപ്പിച്ചെങ്കിലും പിന്നീട് താളം കണ്ടെത്തി വിജയിച്ചു കയറി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്‌ത അമേരിക്ക 35.2 ഓവറില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനില്‍ പട്ടേലാണ് അമേരിക്കയെ തകര്‍ത്തത്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷം മഴയെത്തി. മഴയെ തുടര്‍ന്ന് മത്സരം ഏറെ സമയം തടസപ്പെട്ടതോടെ വിജയലക്ഷ്യം 37 ഓവറില്‍ 96 ആയി പുതുക്കി നിശ്ചയിച്ചു.

Also Read:

ഇന്ത്യയാവട്ടെ 17.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്ന അഭിഗ്യാന്‍ കുണ്ടുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

തുടക്കത്തില്‍ വൈഭവ് സൂര്യവന്‍ഷിയുടെ (2) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. റിത്വിക് അപ്പിടിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കൗമാരതാരം. പിന്നാലെ മഴ മത്സരം തടസപ്പെടുത്തി. മഴയ്ക്ക് ശേഷം വേദാന്ത് ത്രിവേദിയുടെ (2) , ആയുഷ് മാത്രെയെ (19), വിഹാന്‍ മല്‍ഹോത്ര (18) എന്നിവരുടെ വിക്കറ്റുകൾ കൂടി വീണതോടെ 70 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ പ്രതിരോധത്തിലായി.

എന്നാൽ അഭിഗ്യാന്‍ കുണ്ടുവും കൗഷിക് ചൗഹാനും കൂടുതൽ പരിക്കുകൾ ഇല്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കൗഷിക് 10 റൺസുമായി പുറത്താകാതെ നിന്നു.

content Highlights:  under 19 world cup; india beat usa

dot image
To advertise here,contact us
dot image