കാസർകോട് മത്സരിച്ചേക്കും; സൂചന നല്‍കി കെ എം ഷാജി

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനിടയില്‍ പ്രസവക്കൂട്ടലിനും മാല ഈടിക്കലിലും പോകാന്‍ പറ്റിയിട്ടുണ്ടാവില്ല. അത് രാഷ്ട്രീയത്തില്‍ വല്ല്യ ഘടകമാണ്.

കാസർകോട് മത്സരിച്ചേക്കും; സൂചന നല്‍കി കെ എം ഷാജി
dot image

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്ന സൂചന നല്‍കി മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി. കാസര്‍കോട് ഇടപെടേണ്ട കാര്യമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് ചെയ്യുമെന്ന് കെ എം ഷാജി റിപ്പോര്‍ട്ടര്‍ ടി വിയിലെ അഭിമുഖ പരിപാടി 'നേരോ നേതാവേ'യില്‍ പറഞ്ഞു. ജിമ്മി ജെയിംസിനോടായിരുന്നു ഷാജിയുടെ പ്രതികരണം. ഇത്തവണ അഴീക്കോട് നിന്നും മാറി കോഴിക്കോട് നിന്നോ കാസര്‍കോട് നിന്നോ ജനവിധി തേടിയേക്കുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.

'കാസര്‍കോടും ചെയ്യാനുണ്ടെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. അവിടെ ഇടപെടേണ്ട കാര്യമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ ചെയ്യും' എന്നാണ് കെ എം ഷാജിയുടെ പ്രതികരണം.

'ഏത് മണ്ഡലമായാലും നമുക്ക് അവിടെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകണം. അഴീക്കോട് ഷാജി തോറ്റു. തോല്‍ക്കുന്നവന്‍ ശരിയും ജയിക്കുന്നവന്‍ തെറ്റും ആകുന്നില്ല. എനിക്കവിടെ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനിടയില്‍ പ്രസവക്കൂട്ടലിനും മാല ഇടീക്കലിനും പോകാന്‍ പറ്റിയിട്ടുണ്ടാവില്ല. അത് രാഷ്ട്രീയത്തില്‍ വല്ല്യ ഘടകമാണ്. ഞാനത് തിരിച്ചറിയുന്നുണ്ട്. മരണവീട്ടില്‍പ്പോയി മൃതദേഹമാവുക, കല്ല്യാണവീട്ടില്‍പ്പോയി പുതിയാപ്ല ആവുന്ന രീതി പറ്റില്ലെന്ന് പ്രഖ്യാപിച്ച് മത്സരിച്ചയാളാണ്. എനിക്ക് ചെയ്യാന്‍ വേറെ കാര്യങ്ങളുണ്ട്. നിയമനിര്‍മ്മാണ സഭയില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എനിക്ക് ബോധ്യം ഉണ്ട്', എന്നും കെ എം ഷാജി പറഞ്ഞു.

ആദ്യമായി നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് സംസാരിച്ചതും രവീന്ദ്രന്റെ പേര് ഉന്നയിച്ചതും താനാണെന്നും കെ എം ഷാജി പറഞ്ഞു. വിജിലന്‍സ് റെയ്ഡില്‍ വീട്ടില്‍ നിന്നും തുക കണ്ടെടുത്ത ചോദ്യത്തോട് 'എന്റെ കട്ടിലിന് അടിയില്ല. ക്ലോസ്ഡ് ആയ കട്ടിലാണ് അത്. ആര് പോയാലും കാണാവുന്ന സ്ഥലത്തായിരുന്നു തെരഞ്ഞെടുപ്പിന് കൊടുക്കാവുന്ന പൈസ സൂക്ഷിച്ചത്. 36 ലക്ഷം തെരഞ്ഞെടുപ്പിന് ചെലവാക്കാം. അതിനാക്കാള്‍ 16 ലക്ഷം രൂപയെ കൂടുതലുള്ളൂ', എന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.

Content Highlights: Muslim League KM Shaji May Contest In kasargod assembly constituency

dot image
To advertise here,contact us
dot image