മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫിന്; എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത് 200ലധികം വോട്ടുകൾക്ക്

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വട്ടത്ത് ഹസീനയുടെ മരണത്തെ തുടര്‍ന്നായിരുന്നു വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫിന്; എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത് 200ലധികം വോട്ടുകൾക്ക്
dot image

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടം വാര്‍ഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊരമ്പയില്‍ സുബൈദയാണ് വിജയിച്ചത്. 222 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സുബൈദ തോല്‍പ്പിച്ചത്. യുഡിഎഫ്-501, എല്‍ഡിഎഫ്-279, എന്‍ഡിഎ- 14, സ്വതന്ത്രന്‍- 6 എന്നിങ്ങനെയാണ് വോട്ട്‌നില. 84.21 ശതമാനമാണ് പോളിങ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വട്ടത്ത് ഹസീനയുടെ മരണത്തെ തുടര്‍ന്നായിരുന്നു വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഹസീന കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. പായിമ്പാടത്തിന് പുറമേ തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്നു.

പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎം സ്ഥാനാര്‍ത്ഥി സി ബി രാജീവ് 221 വോട്ടുകള്‍ക്ക് വിജയിച്ചു. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 8 വാര്‍ഡുകള്‍ നേടി യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിന് വേണ്ടി ജോസ് ടി പി തെളിയാമ്മേല്‍, എന്‍ഡിഎക്ക് വേണ്ടി ശ്രീകാന്ത് എന്നിവരായിരുന്നു ജനവിധി തേടിയത്.

എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാര്‍ഡായിരുന്നു ഓണക്കൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി എസ് ബാബുവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വോട്ടെടുപ്പ് ദിനമായിരുന്നു ബാബുവിന്റെ വിയോഗം.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എച്ച് സുധീര്‍ ഖാനാണ് വിജയിച്ചത്. 172 വോട്ടുകള്‍ക്കാണ് വിജയം. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി. നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപി വിഴിഞ്ഞത്ത് വിജയിച്ചാല്‍ സ്വന്തം നിലയില്‍ കേവലഭൂരിപക്ഷത്തിലെത്താമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. 2015 ലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കുന്നത്. എന്നാല്‍ തലസ്ഥാനത്ത് എല്‍ഡിഎഫിന് തിരിച്ചടി തുടരുകയാണ്.

Content Highlights: UDF won Ward in Malappuram Moothedath Panchayat by Election

dot image
To advertise here,contact us
dot image