സംസ്ഥാനത്ത് ഇന്നും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. തുടര്‍ച്ചയായ നാലാം ദിവസവും വില ഉയര്‍ന്നതോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ 280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാറ്റമില്ലാതെ തുടരുന്നത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കി. ഫെഡറൽ നിരക്ക് കുറയ്ക്കൽ പ്രതീക്ഷകളും സ്വർണ്ണ വില വർദ്ധനവിനെ സ്വാധീനിക്കുന്നു.
ഇന്നത്തെ സ്വര്‍ണവില
ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,490 രൂപയാണ് വിപണി വില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്ക് ആണിത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 13,065 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 29 രൂപ കൂടി 10,690 രൂപയായി. ഇതോടെ പവന് 85,520 രൂപയായി. നിലവിലെ നിരക്കില്‍ പണിക്കൂലിയും ജിഎസ്ടിയും സഹിതം ഒരു പവന്‍ 22 കാരറ്റ് സ്വർണം ആഭരണമായി വാങ്ങാന്‍ 1.15000 രൂപവരെ മുടക്കേണ്ടി വരും.
വെള്ളി വിലയിലും വര്‍ധനയുണ്ടായി. ഒരു ഗ്രാമിന് 5 രൂപ വര്‍ധിച്ച് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് വെള്ളിയുടെ വിപണിവില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4568 ഡോളറിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഇത് കേരള വിപണിയിലും പ്രതിഫലിച്ചു.