

കൊച്ചി: പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് നിലനിര്‍ത്തി എല്‍ഡിഎഫ്. സിപിഐഎം സ്ഥാനാര്‍ത്ഥി സി ബി രാജീവ് 221 വോട്ടുകള്‍ക്ക് വിജയിച്ചു. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 8 വാര്‍ഡുകള്‍ നേടി യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടി പി തെളിയാമ്മേല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീകാന്ത് എന്നിവരായിരുന്നു ജനവിധി തേടിയത്. എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാര്‍ഡായിരുന്നു ഓണക്കൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എസ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വോട്ടെടുപ്പ് ദിനമായിരുന്നു ബാബുവിന്റെ വിയോഗം.
തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാര്‍ഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം ആറ് മണി വരെയായിരുന്നു വോട്ടെടുപ്പ്.
Content Highlights:local body election Result LDF Wins in onakkoor