'ചെക്കൻ തമിഴ്നാട്ടിൽ പോയി മാസായി, കുറച്ചേ ഉള്ളൂവെങ്കിലും പൊളിച്ചു!'; പരാശക്തിയിൽ കയ്യടി നേടി ബേസിൽ

കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും ബേസിലിന്റെ എൻട്രിക്ക് പ്രേക്ഷകർ കയ്യടിക്കുന്നുണ്ട്

'ചെക്കൻ തമിഴ്നാട്ടിൽ പോയി മാസായി, കുറച്ചേ ഉള്ളൂവെങ്കിലും പൊളിച്ചു!'; പരാശക്തിയിൽ കയ്യടി നേടി ബേസിൽ
dot image

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ തമിഴ് പ്രേക്ഷകർ ഉൾപ്പെടെ ഏറ്റെടുത്തിരിക്കുകയാണ് സിനിമയിലെ ബേസിൽ ജോസഫിന്റെ അതിഥി വേഷം.

ചിത്രത്തിൽ ഡോമന്‍ ചാക്കോ എന്ന കഥാപാത്രമായിട്ടാണ് ബേസിൽ ജോസഫ് എത്തുന്നത്. വളരെ കുറച്ച് നേരമേ ഉള്ളുവെങ്കിലും കഥയിൽ സുപ്രധാനമായ ഇടത്താണ് നടന്റെ എൻട്രി. വലിയ കയ്യടികളോടെയാണ് നടനെ പ്രേക്ഷകർ വരവേറ്റത്. കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും ബേസിലിന്റെ എൻട്രിക്ക് പ്രേക്ഷകർ കയ്യടിക്കുന്നുണ്ട്. 'കുറച്ചുനേരത്തേക്കാണെങ്കിലും ബേസിൽ പൊളിച്ചു', തമിഴ് പ്രേക്ഷകരും ബേസിലിന്റെ എൻട്രിക്ക് കയ്യടിക്കുന്നത് കണ്ട് കോരിത്തരിച്ചുപോയി' എന്നാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. നേരത്തെ ബേസിലിനെക്കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.

'പരാശക്തി സിനിമയിൽ ബേസിൽ ജോസഫും ഉണ്ട്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ശ്രീലങ്കയിൽ മൂന്ന് നാലു ദിവസത്തോളം ബേസിലും ഉണ്ടായിരുന്നു. അദ്ദേഹം വളരെ ഫൺ ആണ്. ആ സമയത്ത് ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ബേസിലിനോട് ചോദിച്ചപ്പോൾ ആദ്യം ഇയർലി സ്റ്റാർ ആയിരുന്നു പിന്നെ മന്ത്ലി സ്റ്റാർ വീക്കിലി സ്റ്റാർ ആയി ഞാൻ മാറി. അതുകൊണ്ട് ഇപ്പോൾ കുറച്ച് സ്ലോ ആക്കി എന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ സ്വീറ്റ് ആയിട്ടുള്ള മനുഷ്യനാണ് ബേസിൽ. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് നല്ല അനുഭവം ആയിരുന്നു,' ശിവകാർത്തികേയന്റെ വാക്കുകൾ.

basil joseph

അതേസമയം, ആഗോള ബോക്സ് ഓഫീസിൽ 51 കോടി കടന്ന് മുന്നേറുകയാണ്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങിയത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങിയത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Content Highlights: Basil Joseph role from Sivkarthikeyan film Parasakthi gets applause from audience

dot image
To advertise here,contact us
dot image