ഫിഷറീസ് സർവ്വകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; ഉജ്ജ്വല വിജയവുമായി എസ്എഫ്ഐ,മുഴുവൻ സീറ്റും നേടി

ഫിഷറീസ് സർവ്വകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയുടെ തേരോട്ടം

ഫിഷറീസ് സർവ്വകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; ഉജ്ജ്വല വിജയവുമായി എസ്എഫ്ഐ,മുഴുവൻ സീറ്റും നേടി
dot image

കൊച്ചി: ഫിഷറീസ് സർവ്വകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഉജ്ജ്വല വിജയവുമായി എസ്എഫ്ഐ. പിഎച്ച്ഡി റെപ്പായി നയൻതാര എ സി, പിജി റെപ്പായി അക്ഷയ് ചന്ദ്രൻ എ, യു ജി റെപ്പായി ആതിര ജനാർദ്ദനനും മത്സരിച്ചു.

ഫിഷറീസ് സർവ്വകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഉജ്ജ്വല വിജയവുമായി എസ്എഫ്ഐ മുന്നോട്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ ഉജ്ജ്വല വിജയം നേടിയിരുന്നു. ആകെയുള്ള ഏഴ് സീറ്റും എസ്എഫ്ഐ എതിരില്ലാതെ നേടി. കെ യു നികുഞ്ജന്‍ ചെയര്‍പേഴ്സണും അപ്സര എസ് ജയരാജന്‍ വൈസ് ചെയര്‍പേഴ്സണുമാകും. കെ എല്‍ അതുല്യ (ജനറല്‍ സെക്രട്ടറി), പി എസ് അര്‍ച്ചന, എം സി ഷിഫ്ന (ജോയിന്റ് സെക്രട്ടറിമാര്‍), സി പി ശ്രദ്ധ, ദേവിക രാജു (എക്സിക്യൂട്ടീവ്) എന്നിങ്ങനെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ 20 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സീറ്റുകളില്‍ 17-ഉം നേടി എസ്എഫ്ഐ വിജയം ഉറപ്പിക്കുകയായിരുന്നു.

Content Highlight : Fisheries University Academic Council Elections; SFI wins with a resounding victory, winning all the seats.

dot image
To advertise here,contact us
dot image