

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാനക്കമ്പനികളില്‍ മൂന്നണ്ണവും യുഎഇയിലെ വിമാനക്കമ്പനികള്‍. അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയർലൈൻസ് ആണ് ആഗോളതലത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനി. ഇത് ആദ്യമായാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഒരു വിമാനകമ്പനി ഒന്നാം സ്ഥാനം നേടുന്നത്.
എയര്‍ലൈന്‍ റേറ്റിംഗ്‌സിന്റെ 2026ലെ പട്ടികയിലാണ് ഏറ്റവും സുരക്ഷിതമായ യാത്ര വാഗഗ്ദാനം ചെയ്യുന്ന വിമാകമ്പനികരുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍ലലൈനാണ് ഇതില്‍ ഒന്നാമത്. കാത്തേ പസഫിക്, ക്വാണ്ടാസ്, ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, എയര്‍ ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ഇവാ എയര്‍, വിര്‍ജിന്‍ ഓസ്‌ട്രേലിയ, കൊറിയന്‍ എയര്‍ എന്നിവ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. ഇതില്‍ ആദ്യ അഞ്ച് വിമാനക്കമ്പനികളും യുഎഇയില്‍ നിന്നുള്ളവയാണ്. ഓരോ വിഭാഗത്തില്‍ നിന്നുമുളള 25 പൂര്‍ണ്ണ ശേഷിയുള്ള എയര്‍ലൈനുകളെയും ബജറ്റ് കാരിയറുകളെയും അടിസ്ഥാനാക്കിയാണ് സര്‍വെ തയ്യാറാക്കിയത്.
പുതിയ വിമാനക്കമ്പനികളുടെ എണ്ണം, കോക്ക്പിറ്റ് സുരക്ഷയിലെ പുരോഗതി, ടര്‍ബുലന്‍സ് മേഖലകളിലെ മുന്നേറ്റം, ക്രാഷ്-ഫ്രീ ചരിത്രം, ഏറ്റവും കുറഞ്ഞ അപകട നിരക്ക് എന്നീ ഘടകങ്ങളുടെ സംയോജനത്തിലൂടെയാണ് ഇത്തിഹാദ് നേട്ടം സ്വന്തമാക്കിയത്. യുഎഇ വിമാനക്കമ്പനികള്‍ പുതിയതും ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങളില്‍ കോടിക്കണക്കിന് ഡോളര്‍ ആണ് നിക്ഷേപം നടത്തുന്നത്. അവയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കാനും കമ്പനികള്‍ ശ്രമിക്കുന്നു. സ്റ്റാര്‍ലക്സും ഫിജി എയര്‍വേയ്‌സും എയര്‍ലൈന്‍ റേറ്റിംഗ്‌സിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എത്ര ഇടുങ്ങിയതാണെന്ന് യാത്രക്കാര്‍ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ചെറിയ സംഖ്യാ വ്യത്യാസങ്ങളെ സുരക്ഷയുമായി ബന്ധിപ്പിക്കരുതെന്നും എയര്‍ലൈന്റേറ്റിംഗ്‌സ് സിഇഒ ഷാരോ പീറ്റേഴ്‌സ പറഞ്ഞു.
Content Highlights: Three UAE-based airlines are ranked among the world’s safest, with Etihad Airways taking the number one spot. This recognition underscores the UAE’s commitment to aviation safety and high operational standards, enhancing its reputation in global air travel.