'ജൂനിയർ ബോക്സറോട് ബന്ധം, വിവാഹേതര ബന്ധങ്ങളിൽ നിരന്തരം ഏർപ്പെട്ടു'; മേരികോമിനെതിരെ മുൻ ഭർത്താവ്

കോടിക്കണക്കിനു രൂപയും തന്റെ സ്വത്തിന്റെ ഉടമസ്ഥാവകാശവും തട്ടിയെടുത്തെന്ന മേരി കോമിന്റെ ആരോപണം നിഷേധിച്ച മേരി കോമിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും ആരോപിച്ചു.

'ജൂനിയർ ബോക്സറോട് ബന്ധം, വിവാഹേതര ബന്ധങ്ങളിൽ നിരന്തരം ഏർപ്പെട്ടു'; മേരികോമിനെതിരെ മുൻ ഭർത്താവ്
dot image

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ​മോചനത്തെയും കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയ ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോമിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭർത്താവ് കരുങ് ഓൻഖോലർ. കോടിക്കണക്കിനു രൂപയും തന്റെ സ്വത്തിന്റെ ഉടമസ്ഥാവകാശവും തട്ടിയെടുത്തെന്ന മേരി കോമിന്റെ ആരോപണം നിഷേധിച്ച മേരി കോമിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും ആരോപിച്ചു.

2013ൽ ഒരു ജൂനിയർ ബോക്സറുമായി മേരി കോം ബന്ധമുണ്ടായിരുന്നെന്നും ഇതു സംബന്ധിച്ച തർക്കം ഒത്തുതീർപ്പിലെത്തിയതിനു പിന്നാലെ 2017 മുതൽ ബോക്സിങ് അക്കാദമിയിലെ മറ്റൊരു വ്യക്തിയുമായി താരം ബന്ധത്തിലായെന്നും ഓൺലർ വെളിപ്പെടുത്തി.

മേരി കോം ജീവിതത്തിൽ മുന്നോട്ട് പോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും പക്ഷേ പരസ്യമായി തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ‘അവൾ ഒറ്റയ്ക്ക് താമസിക്കാനും മറ്റൊരു ബന്ധം പുലർത്താനും ആഗ്രഹിച്ചു. ഞങ്ങൾ വിവാഹമോചിതരാണ്. വീണ്ടും വിവാഹിതയാകണമെന്ന് അവൾ ആഗ്രഹിച്ചാൽ എനിക്ക് പ്രശ്‌നമില്ല. പക്ഷേ എന്നെ ഒരിക്കലും കുറ്റപ്പെടുത്തരുത്. അവൾ എന്നെ കുറ്റപ്പെടുത്തണമെങ്കിൽ തെളിവ് കൊണ്ടുവരിക . അവൾ എവിടെയാണ് താമസിക്കുന്നതെന്നും ആരോടൊപ്പമാണെന്നും എനിക്കറിയാം., അദ്ദേഹം കൂട്ടിച്ചേർത്തു.

പണം തട്ടിയെടുത്തെന്ന മേരി കോമിന്റെ ആരോപണവും ഓൺലർ നിഷേധിച്ചു. തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘18 വർഷത്തെ ദാമ്പത്യജീവിതത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൾക്കു മാനസിക വിഭ്രാന്തിയാണ്. 18 വർഷം ഞാൻ അവളോടൊപ്പം താമസിച്ചു. എനിക്ക് എന്താണ് ഉള്ളത്? എന്റെ വീട് നോക്കൂ. ഞാൻ ഡൽഹിയിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. അവൾ ഒരു സെലിബ്രിറ്റിയാണ്. അവൾ എന്ത് പറഞ്ഞാലും ചിലർ കേൾക്കും.’

2005ൽ വിവാഹിതരനായ മേരി കോമിനും ഓൺലർക്കും നാലു മക്കളുണ്ട്. 2023ലാണ് ഇവർ വിവാഹമോചിതരായത്. 2023ലാണ് ഇരുവരും വിവാഹമോചിതരായത് എങ്കിലും ബന്ധം വേർപ്പെടുത്തിയ കാര്യം 43കാരിയായ ഈ‌യടുത്താണ് മേരി കോം പരസ്യമായി സമ്മതിക്കുന്നത്.

Content Highlights:After Mary Kom claims ex-husband stole her money, latter accuses her of cheating

dot image
To advertise here,contact us
dot image