'തുമ്പക്കുടം തുമ്പമണ്ണിൽ'; സൗജന്യ നേത്ര ചികിത്സാ ക്യാംപും രോഗനിർണയവും നടത്തി

വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ മെഡിക്കൽ ക്യാംപ് സന്ദർശിച്ചു

'തുമ്പക്കുടം തുമ്പമണ്ണിൽ'; സൗജന്യ നേത്ര ചികിത്സാ ക്യാംപും രോഗനിർണയവും നടത്തി
dot image

പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്‌റൈൻ സൗദിയ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ തുമ്പമൺ സെൻറ് മേരീസ് ഭദ്രാസന ദേവാലയത്തിന്റെ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് തുമ്പമൺ എംജി യുപി സ്കൂളിൽ വച്ച് സൗജന്യ നേത്ര ചികിത്സയും തിമിര രോഗ നിർണയവും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, തുടങ്ങിയ പരിശോധനകൾ സൗജന്യമായും നടത്തപ്പെട്ടു. ആന്റോ ആൻറണി എംപി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇടവക സഹവികാരി ഫാദർ ലിജിൻ എബ്രഹാം സ്വാഗതവും ഇടവക വികാരി ഫാദർ ജിജി സാമുവൽ അധ്യക്ഷ പ്രസംഗവും നടത്തി. തുമ്പമൺ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രുതി, തുമ്പമൺ മലങ്കര കത്തോലിക്കാ ചർച്ച വികാരി ഫാദർ കോശി ജോർജ് ചിറയത്ത്, ഫാദർ അജിൻ, ഫാദർ ജോഷ്വാ, ഇടവക സെക്രട്ടറി സാംകുട്ടി പിജി തുടങ്ങിയവർ ആശംസകൾ നടത്തുകയും ചെയ്തു.

വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയും സ്‌കൂളിലെ NSS JRC SPC കേഡറ്റുകൾ മെഡിക്കൽ ക്യാംപിന് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൗദിയാ ചാപ്റ്ററിന് വേണ്ടി റെന്നി അലക്സ് നന്ദി പ്രകാശനം നടത്തുകയും ചെയ്തു.

Content Highlights: A free eye care camp was organized at Thumbakkudam, Thumbamannil, offering both treatment and diagnostic services. The initiative aimed to provide accessible eye care to the local community, helping detect and address vision-related issues. Residents benefited from professional medical guidance and consultations during the camp.

dot image
To advertise here,contact us
dot image