ടി 20 ലോകകപ്പ്; USA യുടെ പാക് വംശജനായ താരത്തിന് വിസ നിഷേധിച്ച് ഇന്ത്യ

പാക്സിതാനിൽ ജനിച്ച 35 കാരനായ താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ടി 20 ലോകകപ്പ്; USA യുടെ പാക് വംശജനായ താരത്തിന് വിസ നിഷേധിച്ച് ഇന്ത്യ
dot image

ടി 20 ലോകകപ്പിനുള്ള യു എസ് എ ടീമിൽ ഇടം നേടിയ പാകിസ്ഥാൻ വംശജനായ ഫാസ്റ്റ് ബൗളർ അലി ഖാന് വിസ നിഷേധിച്ച് ഇന്ത്യ. പാക്സിതാനിൽ ജനിച്ച 35 കാരനായ താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

അമേരിക്കയ്ക്ക് വേണ്ടി 15 ഏകദിനങ്ങളിലും 18 ടി20 മത്സരങ്ങളിലും കളിച്ച അലി ഖാൻ, ഏകദിനങ്ങളിൽ 33 വിക്കറ്റുകളും ടി20യിൽ 16 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2024 ടി20 ലോകകപ്പിൽ യുഎസ്എ ടീമിന്റെ ഭാഗമായിരുന്നു.

ആകെ മൊത്തം 99 ടി20 മത്സരങ്ങൾ കളിക്കുകയും 93 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഐഎൽടി20 യുടെ ആദ്യ മൂന്ന് സീസണുകളിൽ അബുദാബി നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിച്ച അദ്ദേഹം 2025–26 സീസണിൽ ഗൾഫ് ജയന്റ്‌സിനായും കളിച്ചു.

2026 ഫെബ്രുവരി 7 മുതൽ മെയ് 8 വരെ ഇന്ത്യയിലെ അഞ്ച് വേദികളിലായും ശ്രീലങ്കയിലെ മൂന്ന് വേദികളിലായുമാണ് ലോകകപ്പ് നടക്കുന്നത്. പാക്സിതാന്റെ മുഴുവൻ മത്സരങ്ങളും നടക്കുന്നത് ശ്രീലങ്കയിലാണ്. ബംഗ്ലാദേശിന്റെ കാര്യത്തിൽ ഇത് വരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.

Content Highlights:

dot image
To advertise here,contact us
dot image