താൻ ഇപ്പോഴും പാർട്ടി അംഗം; കോൺഗ്രസ് പ്രവേശന അഭ്യൂഹങ്ങൾ തള്ളി സിപിഐഎം നേതാവ് പി കെ ശശി

ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പി കെ ശശി

താൻ ഇപ്പോഴും പാർട്ടി അംഗം; കോൺഗ്രസ് പ്രവേശന അഭ്യൂഹങ്ങൾ തള്ളി സിപിഐഎം നേതാവ് പി കെ ശശി
dot image

പാലക്കാട്: കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി കെ ശശി. താന്‍ ഇപ്പോഴും സിപിഐഎമ്മിൻ്റെ അംഗമാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും പി കെ ശശി പറഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മുഖവിലയ്‌ക്കെടുക്കാറില്ല. ഊഹത്തിന്റെ പുറത്ത് അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ റീച്ച് കൂട്ടാന്‍ വേണ്ടിയാകാം. അല്ലെങ്കില്‍ അവരെ ഉപയോഗിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാവാമെന്നും പി കെ ശശി പ്രതികരിച്ചു.

ഒറ്റപ്പാലത്ത് സാധാരണയായി കോണ്‍ഗ്രസിന് വേണ്ടി അവരുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മത്സരിക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു വാര്‍ത്ത താന്‍ ഇതുവരെ കേട്ടില്ല. താന്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന തരത്തില്‍ ഒരു കാര്യവും ഒരു കോണ്‍ഗ്രസ് നേതാവ് പോലും തന്നോട് പറഞ്ഞിട്ടില്ലെന്നും പി കെ ശശി വ്യക്തമാക്കി.

Content Highlight; CPIM leader P.K. Sasi has said that no one has invited him to join the Congress party, dismissing rumours about a possible switch

dot image
To advertise here,contact us
dot image