കെ രാജനെതിരെ ഒല്ലൂരില്‍ ഇറങ്ങാമെന്ന് സന്ദീപ് വാര്യര്‍; പ്രശാന്ത് ശിവനെങ്കില്‍ പാലക്കാടും തയ്യാര്‍

എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വാങ്ങി മണ്ഡലത്തില്‍ സജീവമാണ് സന്ദീപ് വാര്യര്‍.

കെ രാജനെതിരെ ഒല്ലൂരില്‍ ഇറങ്ങാമെന്ന് സന്ദീപ് വാര്യര്‍; പ്രശാന്ത് ശിവനെങ്കില്‍ പാലക്കാടും തയ്യാര്‍
dot image

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വാങ്ങി മണ്ഡലത്തില്‍ സജീവമാണ് സന്ദീപ് വാര്യര്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഇതാണ് സന്ദീപിനെ ഒല്ലൂര്‍ മണ്ഡലത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

നേരത്തെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി തെരഞ്ഞെടുക്കുന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു ഒല്ലൂര്‍. എന്നാല്‍ 2016ലും 2021ലും കെ രാജനിലൂടെ എല്‍ഡിഎഫ് പക്ഷത്ത് ഒല്ലൂര്‍ നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നു.

തൃശൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥി വരാനാണ് സാധ്യതയേറെയും. ഈ സാഹചര്യത്തില്‍ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത് സാമുദായിക സമവാക്യങ്ങളെ ബാധിച്ചേക്കില്ലെന്നാണ് സന്ദീപ് വാര്യരെ പിന്തുണക്കുന്നവര്‍ കരുതുന്നത്.

അതേ സമയം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നതെങ്കില്‍ അവിടെ മത്സരിക്കാനും താന്‍ തയ്യാറാണെന്ന് സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേ സമയം ഈ രണ്ട് മണ്ഡലങ്ങളില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

Content Highlights: Congress leader Sandeep Warrier has expressed his interest in contesting the upcoming assembly election from the Ollur constituency as a UDF candidate

dot image
To advertise here,contact us
dot image