റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ

ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഇവ എത്തിക്കാനാണ് ലക്ഷ്യം

റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ
dot image

പാലക്കാട് : കുടുംബശ്രീ കേരള ചിക്കന്‍ റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഇവ എത്തിക്കാനാണ് ലക്ഷ്യം. ചിക്കന്‍ നഗട്‌സ്, ഹോട്ട് ഡോഗ്, ചിക്കന്‍ പോപ്പ്, ബര്‍ഗര്‍ പാറ്റി എന്നിവയാണ് മിതമായ നിരക്കില്‍ ഉപഭോക്താക്കളില്‍ എത്തിക്കുക. കൂടാതെ ചിക്കന്‍ ഡ്രംസ്റ്റിക്‌സ്, ബോണ്‍ലസ് ബ്രെസ്റ്റ് , ഫുള്‍ ചിക്കന്‍, ഫ്രോസണ്‍ ചിക്കന്‍, ചിക്കന്‍ കറിക്കട്ട്, ചിക്കന്‍ ബിരിയാണി കട്ട് എന്നിവയും വിപണിയിലിറക്കുന്നുണ്ട്.

സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ നടത്തുന്ന 507 ഫാമുകളില്‍ നിന്നുള്ള ഇറച്ചിക്കോഴികളെ മീറ്റ് പ്രാഡക്ട്‌സ് ഓഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ചാണ് ഉത്പന്നങ്ങളാക്കുക.എറണാകുളം കൂത്താട്ടുകുളത്ത് പ്രവര്‍ത്തിക്കുന്ന മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാനവാസ് പറഞ്ഞു.

Content Highlight : Kudumbashree to bring ready-to-cook chicken dishes to the market

dot image
To advertise here,contact us
dot image