

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊളള വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ. ശബരിമല വിഷയത്തില്‍ സത്വര നടപടിയുണ്ടായില്ലെന്നും നടപടി എടുക്കാത്തത് തിരിച്ചടിയുണ്ടാക്കിയെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടെന്നും എല്‍ഡിഎഫിനെ പിന്തുണച്ച മത സംഘടനകള്‍ പോലും മാറി ചിന്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
'എല്‍ഡിഎഫ് മുന്നണി മര്യാദ പാലിച്ചില്ല. മുന്നണി നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചു. മുന്നണിയില്‍ പല പരാതികളും ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. മുന്നണി സ്പിരിറ്റ് നഷ്ടമായി. ഘടക കക്ഷിയെന്ന പരിഗണന ഐഎന്‍എല്ലിന് പലയിടങ്ങളിലും ലഭിച്ചില്ല': അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
മധ്യവര്‍ഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവധാനത പുലര്‍ത്തിയില്ലെന്നും വാര്‍ഡ് പുനഃക്രമീകരണം ശാസ്ത്രീയമായില്ലെന്നും അദ്ദേഹം പറഞ്ഞു. അമിതമായ ആത്മവിശ്വാസം തിരിച്ചടിച്ചുവെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വര്‍ഗീയതയുടെ പേരില്‍ മാറ്റി നിര്‍ത്തിയവരെ യുഡിഎഫ് ചേര്‍ത്തുനിര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Sabarimala gold theft reflected in the local body elections; Ahmed Devarkovil