കീറിപ്പറഞ്ഞ പാന്റ്, എല്ലും തോലുമായ രൂപം; പഴയ ബാലതാരം ഇന്ന് തെരുവിൽ: ഈ ഹോളിവുഡ് നടന് ഇതെന്ത് പറ്റി

അരയിലെ പാന്റ് അഴിഞ്ഞു പോകാതിരിക്കാൻ നടൻ കൈ കൊണ്ട് മുറുകെ പിടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. നടന്റെ ഈ ദയനീയ അവസ്ഥയിൽ നിരാശ പങ്കുവെക്കുകയാണ് ഹോളിവുഡ് സിനിമ ലോകം.

കീറിപ്പറഞ്ഞ പാന്റ്, എല്ലും തോലുമായ രൂപം; പഴയ ബാലതാരം ഇന്ന് തെരുവിൽ: ഈ ഹോളിവുഡ് നടന് ഇതെന്ത് പറ്റി
dot image

ഹോളിവുഡിലെ നിക്കലോഡിയൻ പരമ്പരയായ ‘നെഡ്സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡിലൂടെ’ പ്രശസ്തനായ ബാലതാരം ടൈലർ ചേസിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 36 വയസ്സുകാരനായ ടൈലർ ചേസ് തെരുവിൽ ഭിക്ഷയെടുക്കുന്ന വിഡിയോയാണ് ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കുന്നത്. റിവർസൈഡിലെ തെരുവിൽ ഒരു യുവതി ചിത്രീകരിച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിഡിയോയിൽ വനിത ടൈലറിനോട് ഡിസ്നി ചാനൽ താരമാണോ എന്ന് ചോദിക്കുമ്പോൾ, താൻ ‘നിക്കലോഡിയൻ’ താരമാണെന്നും ‘നെഡ്സ് ഡീക്ലാസിഫൈഡ്’ എന്ന ഷോയിൽ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. കീറി പറഞ്ഞ പാന്റും ഷർട്ടും ധരിച്ച നടൻ തെരുവിൽ ഒരു വീട് പോലും ഇല്ലാതെ ആളുകളോട് സഹായം അഭ്യർത്ഥിക്കുകയാണ്. അരയിലെ പാന്റ് അഴിഞ്ഞു പോകാതിരിക്കാൻ നടൻ കൈ കൊണ്ട് മുറുകെ പിടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. നടന്റെ ഈ ദയനീയ അവസ്ഥയിൽ നിരാശ പങ്കുവെക്കുകയാണ് ഹോളിവുഡ് സിനിമ ലോകം.

ടൈലറിന്റെ അവസ്ഥയറിഞ്ഞ് സഹായവുമായി മുൻ സഹപ്രവർത്തകർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം 'നെഡ്‌സ് ഡിക്ലാസിഫൈഡ്' എന്ന ഷോയിൽ അഭിനയിച്ചിരുന്ന ഡെവൺ വെർക്കൈസർ, ഡാനിയൽ കർട്ടിസ് ലീ, ലിൻഡ്സെ ഷാ എന്നിവർ തങ്ങളുടെ പോഡ്‌കാസ്റ്റിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും തങ്ങളുടെ പഴയ സുഹൃത്തിനെ സഹായിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.

2000കളിൽ വലിയ തരംഗമായിരുന്ന നെഡ്സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡ്' എന്ന ഷോയിൽ ‘മാർട്ടിൻ ക്വെർലി’ എന്ന കഥാപാത്രത്തെയാണ് ടൈലർ അവതരിപ്പിച്ചത്. 2005ൽ ‘എവരിബഡി ഹേറ്റ്സ് ക്രിസ്’, 2008ൽ ‘ഗുഡ് ടൈം മാക്സ്’ എന്നിവയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Content Highlights: Former Nickelodeon child star found living on the streets of California

dot image
To advertise here,contact us
dot image