

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി. ബോക്സിങ് ഡേ ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് സ്റ്റാർ സ്പിന്നർ നേഥൻ ലിയോണിനും ആഷസ് പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും. പരിക്കാണ് ഇരുതാരങ്ങൾക്കും തിരിച്ചടിയായത്. പാറ്റ് കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്ത് വീണ്ടും ഓസീസിനെ നയിക്കാനെത്തും.
The Boxing Day Test squad is here! 👀 🎅
— cricket.com.au (@cricketcomau) December 23, 2025
Full story 👉 https://t.co/QWAKwKJ7tC pic.twitter.com/GJcpkYzb2O
32കാരനായ കമ്മിൻസിന് പരിക്ക് മൂലം പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടപ്പെട്ടിരുന്നെങ്കിലും അഡ്ലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിലൂടെ തിരിച്ചെത്തിയിരുന്നു. എന്നാൽ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച് ഓസ്ട്രേലിയ ആഷസ് കിരീടം നിലനിര്‍ത്തിയതോടെ അവസാനത്തെ രണ്ട് മത്സരങ്ങളിൽ കമ്മിൻസിന് വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. പകരക്കാരായി ജേ റിച്ചാര്‍ഡ്സണെയും സ്പിന്നര്‍ ടോഡ് മര്‍ഫിയെയും ഓസ്ട്രേലിയ ടീമിലുൾപ്പെടുത്തി.
പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളിലും കമ്മിന്‍സ് കളിക്കാതിരുന്നുപ്പോള്‍ സ്മിത്തായിരുന്നു ഓസീസിനെ നയിച്ചിരുന്നത്. അസുഖത്തെ തുടർന്ന് മൂന്നാം ടെസ്റ്റില്‍ നിന്നു വിട്ടുനിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നാലാം ടെസ്റ്റില്‍ കമ്മിന്‍സിന് പകരം നായകനാവും. ഡിസംബർ 26ന് മെൽബണിലാണ് പരമ്പരയിലെ നാലാം ടെസ്റ്റ് ആരംഭിക്കുക.
Content Highlights: Ashes 2025-26: Pat Cummins and Nathan Lyon out of Australia squad as Steve Smith captains