'പൾസർ സുനിയുമായി ബന്ധമില്ല,ഗൂഢാലോചനക്ക് കൂട്ടുനിന്നില്ല';ഹൈക്കോടതിയിൽ അപ്പീൽ നൽകി നടിയെ ആക്രമിച്ച കേസ് പ്രതികൾ

വിചാരണക്കോടതി ശിക്ഷ വിധിച്ചത് മതിയായ തെളിവുകള്‍ ഇല്ലാതെ എന്നാണ് ഇവരുടെ വാദം

'പൾസർ സുനിയുമായി ബന്ധമില്ല,ഗൂഢാലോചനക്ക് കൂട്ടുനിന്നില്ല';ഹൈക്കോടതിയിൽ അപ്പീൽ നൽകി നടിയെ ആക്രമിച്ച കേസ് പ്രതികൾ
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍. അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാം പ്രതി പ്രദീപുമാണ് അപ്പീല്‍ നല്‍കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കണം എന്നാണ് ആവശ്യം. വിചാരണക്കോടതി ശിക്ഷ വിധിച്ചത് മതിയായ തെളിവുകള്‍ ഇല്ലാതെ എന്നാണ് ഇവരുടെ വാദം.

ബലാത്സംഗത്തിന് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ സഹായിച്ചിട്ടില്ല എന്നും പ്രതികള്‍ അപ്പീലില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നിട്ടില്ലെന്നും വിചാരണക്കോടതി ചുമത്തിയത് അധിക ശിക്ഷയാണെന്നും അപ്പീലില്‍ വാദിക്കുന്നു. പള്‍സര്‍ സുനിയുമായി ബന്ധമില്ല എന്ന് വടിവാള്‍ സലീമും കൂട്ടബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്ന് പ്രദീപും പറയുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ നാളെ പരിഗണിക്കും.

20 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് ഇരുവര്‍ക്കും വിചാരണക്കോടതി നല്‍കിയ ശിക്ഷ. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നുമുതല്‍ ആറ് പ്രതികളുടെയും റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നാണ് വിചാരണക്കോടതിയുടെ ഉത്തരവിലുള്ളത്. ഇവരെ കൂടാതെ മറ്റ് പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 3,25,000 രൂപ പിഴയും രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 1,50,000 രൂപ പിഴയും ബാക്കിയുള്ളവര്‍ക്ക് 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എട്ടാം പ്രതി ദിലീപിനെ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ വെറുതെ വിടുകയും ചെയ്തു.

Content Highlights: Actress attack case Accused approached High Court

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us