'കേരള രാഷ്ട്രീയം മാറുന്നു'; തെരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടത്തിൽ എംപിമാര്‍ക്ക് ജിലേബിയുമായി സുരേഷ് ഗോപി

തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി

'കേരള രാഷ്ട്രീയം മാറുന്നു'; തെരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടത്തിൽ എംപിമാര്‍ക്ക് ജിലേബിയുമായി സുരേഷ് ഗോപി
dot image

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി. ഇരുസഭകളിലേയും എംപിമാര്‍ക്ക് ജിലേബി നല്‍കിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവെച്ചത്. കേരള രാഷ്ട്രീയം മാറുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടക്കം പിടിച്ചെടുത്ത് വലിയ മുന്നേറ്റമാണ് ഇത്തവണ ബിജെപി കേരളത്തില്‍ കാഴ്ചവെച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ പ്രകടനം കാഴ്ചവെയ്ക്കാനാകും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി ഘടകം.

Content Highlight : Suresh Gopi distributes jalebis to MPs in celebration of BJP's victory in local body elections

dot image
To advertise here,contact us
dot image