

തിരുവനന്തപുരം : വി സി നിയമനത്തിൽ സുപ്രീം കോടതിക്കെതിരെ ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്നും യുജിസി ചട്ടവും കണ്ണൂർ വി സി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെർച്ച് കമ്മിറ്റിയെ വെച്ച് കോടതി വിസിയെ തീരുമാനിക്കുന്നത് ശരിയല്ല. യതോ ധർമ്മസ്തതോ ജയഃ, ഇതാവണം കോടതി, അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഗവർണർ പറഞ്ഞു.
ഇന്ന് ജസ്റ്റിസ് കൃഷ്ണയ്യറുടെ പേരിലുള്ള അവാർഡ് ദാന ചടങ്ങിലാണ് ഗവർണർ ഈ കാര്യം വ്യക്തമാക്കിയത്. മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം വേദിയിലിരിക്കുമ്പോളാണ് ഇങ്ങനെ ഒരു പരാമർശം നടത്തിയിരിക്കുന്നത്. അതേസമയം വിസി നിയമന വിഷയത്തില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണമുണ്ടായത്.
നിയമനത്തിനായി ഗവര്‍ണര്‍ സമര്‍പ്പിച്ച പേരുകള്‍ കോടതി അംഗീകരിച്ചിരുന്നില്ല. സ്ഥിരം വിസി നിയമനം കോടതി നടത്തുമെന്ന് ജെ പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനായി ഒറ്റപ്പേരിലേക്ക് എത്താന്‍ കോടതി നിര്‍ദേശം നല്‍കി. മുദ്രവെച്ച കവറില്‍ പേര് സമര്‍പ്പിക്കാന്‍ ജെ സുധാന്‍ ശുധുലിയ കമ്മിറ്റിക്ക് കോടതി നിര്‍ദേശം നല്‍കിയത്. പേര് അടുത്ത ബുധനാഴ്ചക്കകം സമര്‍പ്പിക്കനാണ് നിർദ്ദേശം. നിയമനത്തില്‍ ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight : 'Chancellor has the power to appoint VC': Governor against Supreme Court