ശബരിമല സ്വ‍ർണകൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും; എൽഡിഎഫ് തിരിച്ചു വരും: പി രാജീവ്

തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

ശബരിമല സ്വ‍ർണകൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും; എൽഡിഎഫ് തിരിച്ചു വരും: പി രാജീവ്
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം തിരുത്തി മുന്നേറുമെന്ന് മന്ത്രി പി രാജീവ്.

തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഗൗരവമായ പരിശോധന നടത്തും. ശബരിമല സ്വ‍ർണകൊള്ളയിലെ കുറ്റവാളികളെ കണ്ടെത്തും. എൽഡിഎഫ് തിരിച്ചുവരുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടായിരുന്നു പി രാജീവിൻ്റെ പ്രതികരണം.

ശബരിമല സ്വ‍ർണകൊള്ളയിലെ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം അവരുടെ ആദ്യ നിലപാട് മാറ്റിയെന്നും മന്ത്രി പറഞ്ഞു. ആദ്യം സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോൾ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

തൃപ്പൂണിത്തുറയിൽ UDF- BJP അന്തർധാരയുണ്ടായോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അപ്പീൽ പോകുമെന്നും ഡിജിപിയുമായി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight : The culprits of the Sabarimala gold robbery will be found, LDF will return; P Rajeev

dot image
To advertise here,contact us
dot image