തൃശൂർ: മികച്ച ഭൂരിപക്ഷത്തില്‍ തൃശൂർ കോർപ്പറേഷന്‍ ഭരണവും പിടിച്ചെടുത്ത് യുഡിഎഫ്. 33 വാർഡുകള്‍ യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫ് വിജയം 11 സീറ്റില്‍ ഒതുങ്ങി. എന്‍ഡിഎ 8 സീറ്റിലും സ്വതന്ത്രർ 4 സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂർ കോർപ്പറേഷനില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന്‍റെ സാഹചര്യത്തില്‍ ആദ്യമായി കോർപ്പറേഷന്‍ ഭരണം പിടിക്കാന്‍ സാധിക്കുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ എല്‍ഡിഎഫ്, എന്‍ഡിഎ പ്രതീക്ഷകള്‍ അസ്ഥാനത്തായി.
Live News Updates
-
Dec 13, 2025 11:33 AM
നിലവിലെ സീറ്റ് നില
UDF 33
LDF 11
NDA 8
IND 4
-
Dec 13, 2025 10:58 AM
തൃശൂർ കോർപ്പറേഷൻ സിപിഎം മുൻ മേയർ അജിത ജയരാജൻ തോറ്റു. എൻഡിഎ സ്ഥാനാർത്ഥിയോട് ആണ് തോറ്റത്. 40 ആം വാർഡായ കോക്കാല ഡിവിഷനിൽ എൻഡിഎ സ്ഥാനാർത്ഥി
വിൻഷി അരുൺകുമാറാണ് വിജയിച്ചത്.
-
Dec 13, 2025 10:54 AM
കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ തോറ്റു. 3 ആം ഡിവിഷൻ പാട്ടുരായ്ക്കലിൽ എൻഡിഎ സ്ഥാനാർത്ഥി എ വി കൃഷ്ണമോഹൻ ജയിച്ചു. 98 വോട്ടുകൾക്കാണ് എൻ ഡി എ സ്ഥാനാർത്ഥിയോട് നിലവിലെ കൗൺസിലർ കൂടിയായിരുന്ന ജോൺ ഡാനിയൽ പരാജയപ്പെട്ടത്
-
Dec 13, 2025 09:51 AM
തൃശൂർ കോർപ്പറേഷന്‍ യുഡിഎഫിന്‍റെ കൈകളിലേക്ക്. 33 വാർഡുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. എല്‍ഡിഎഫ് ലീഡ് 13 സീറ്റിലും ബിജെപി 8 സീറ്റിലും ലീഡ് ചെയ്യുന്നു
-
Dec 13, 2025 09:21 AM
തൃശൂർ കോർപ്പറേഷനിലെ കണ്ണന്‍കുളങ്ങര വാർഡില്‍ ബിജെപി സ്ഥാനാർത്ഥി മുംതാസ് വിജയിച്ചു
-
Dec 13, 2025 09:08 AM
തൃശൂർ കോർപ്പറേഷനില്‍ യുഡിഎഫ് മുന്നേറുന്നു