

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായ സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. തിയേറ്ററുകളിൽ ഡൊമിനിക്കിന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ചിത്രമിപ്പോൾ മാസങ്ങൾക്കിപ്പുറം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സ്ട്രീമിങ് പ്രഖ്യാപിച്ചത് പിന്നാലെ സിനിമയെ പ്രശംസകൊണ്ട് മൂടുകയാണ് സിനിമാപ്രേമികൾ.
ചിത്രം ഒടിടിയിൽ എത്തുമ്പോൾ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും മമ്മൂക്കയുടെ പ്രകടനത്തിന് കൂടുതൽ കയ്യടി ലഭിക്കുമെന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. തിയേറ്ററിൽ സിനിമയ്ക്ക് ഹിറ്റാകാൻ സാധിച്ചില്ലെങ്കിലും ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തുമെന്നും ചിലർ കുറിക്കുന്നുണ്ട്. ഒരു പെർഫെക്റ്റ് ഒടിടി ചിത്രമാണ് ഡൊമിനിക് എന്നും ഗൗതം മേനോന്റെ സമീപകാല സിനിമകളിലെ മികച്ച ചിത്രമാണ് ഇതെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. സീ 5 ലൂടെയാണ് തന്നെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്ലാറ്റ്‌ഫോം നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയും ഈ സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചു. ഡിസംബര്‍ 19നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
The Most Awaited Movie Is Here!!! എന്ന ക്യാപ്ഷനോടാണ് ഒടിടി റിലീസ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഇതോടെ ആവേശത്തിലായിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ചിത്രം ഒടിടിയില്‍ എത്താത്തതിന്റെ നിരാശയെല്ലാം ഇതോടെ തീര്‍ന്നു എ്ന്നാണ് ആരാധകരുടെ കമന്റുകള്‍. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തില്‍, ഇവര്‍ക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
#Dominicandtheladiespurse is going to get a lot of praises post it's ott release. It was a fun film and a perfect ott material.
— Raees🦇 (@raees_phantom) December 12, 2025

മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് മമ്മൂട്ടി പടത്തിന്റെ നിര്‍മാണ ചെലവ്.
Content Highlights: Mammootty film Dominic and the ladies purse will be a hit in ott says audience