

കൊച്ചി: 2020 ല്‍ കോണ്‍ഗ്രസ് വിമതരുടെ കൂടെ പിന്തുണയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്ത കോർപ്പറേഷനാണ് കൊച്ചി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് 34, യുഡിഎഫ് 31, എന്‍ഡിഎ 5, സ്വതന്ത്രർ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. കഴിഞ്ഞ തവണ നഷ്ടമായ ഭരണം ഇത്തവണ തിരികെ പിടിക്കുമെന്ന് യുഡിഎഫ് നേതൃത്വം ഒന്നടങ്കം അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ഭരണ കാലയളവില്‍ നടത്തിയ വികസന നേട്ടങ്ങളിലാണ് എല്‍ഡിഎഫ് പ്രതീക്ഷ.