എംസി റോഡിലെ സൈന്‍ ബോർഡില്‍ നിന്നും ലോഹപാളി അടർന്ന് വീണു; സ്കൂട്ടർ യാത്രികൻ്റെ കൈ അറ്റുതൂങ്ങി

കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം

എംസി റോഡിലെ സൈന്‍ ബോർഡില്‍ നിന്നും ലോഹപാളി അടർന്ന് വീണു; സ്കൂട്ടർ യാത്രികൻ്റെ കൈ അറ്റുതൂങ്ങി
dot image

കൊട്ടാരക്കര: എംസി റോഡില്‍ സൈന്‍ബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി. കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള(57)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.

കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മുരളീധരന്‍ പിള്ളയെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍ പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.

മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന മുരളീധരന്‍ പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മുരളീധരന്‍ പിള്ള കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്നു ബോര്‍ഡെന്നായിരുന്നു ആരോപണം.

Content Highlight : The metal layer of the direction indicator plate fell off; a scooter rider's hand was severed on MC Road

dot image
To advertise here,contact us
dot image