

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് എൽഡിഎഫ് - യുഡിഎഫ് സംഘർഷം. തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടതോടെ സംഘർഷം അവസാനിക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരത്ത് കലാശക്കൊട്ടിനിടെ രണ്ട് അപകടമുണ്ടായി. പോത്തൻകോട് കലാശക്കൊട്ടിനിടെ വാഹനത്തിൽ നിന്ന് വീണ് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് അപകടത്തിൽ ഡ്രൈവറിന് പരിക്കേൽക്കുകയുമുണ്ടായി.
ബ്ലോക്ക് പഞ്ചായത്ത് തിരുപുറം ഡിവിഷനില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി മോഹന്‍ദാസിന്റെ പ്രചാരണ വാഹനമാണ് കുളത്തില്‍ വീണത്. ഡ്രൈവറായ ജസ്റ്റിന്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ജസ്റ്റിനെ പരിക്കുകളോടെ പുറത്തെത്തിച്ചു. വാഹനം പൂര്‍ണമായും വെള്ളത്തില്‍ താഴ്ന്നിരുന്നു.
Content Highlight : LDF - UDF clash during Pothencode finals