പ്രേക്ഷകർ എന്നെ അണ്ടർറേറ്റഡ് എന്ന് വിളിക്കുന്നതിൽ സന്തോഷം, അതിനൊരു കാരണമുണ്ട്: ഇന്ദ്രജിത്

'അവർ എന്നെ നല്ലൊരു അഭിനേതാവായി തിരഞ്ഞെടുത്തു കഴിഞ്ഞു അത് ഞാൻ ഒരു സർട്ടിഫിക്കറ്റ് ആയി എടുക്കുന്നു'

പ്രേക്ഷകർ എന്നെ അണ്ടർറേറ്റഡ് എന്ന് വിളിക്കുന്നതിൽ സന്തോഷം, അതിനൊരു കാരണമുണ്ട്: ഇന്ദ്രജിത്
dot image

പലപ്പോഴും സോഷ്യൽ മീഡിയയിൽ അണ്ടർറേറ്റഡ് ആക്ടർ എന്ന് പലരും വിശേഷിപ്പിക്കുന്ന നടനാണ് ഇന്ദ്രജിത് സുകുമാരൻ. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് ഇന്ദ്രജിത്. താൻ അണ്ടർറേറ്റഡ് ആണെന്ന് പ്രേക്ഷകർക്ക് തോന്നുണ്ടെങ്കിൽ അത് തനിക്ക് ഒരു വാല്യൂ ഉള്ളതുകൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. അവർ തന്നെ ഒരു നല്ല നടനായി സ്വീകരിച്ച് കഴിഞ്ഞു എന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജിത് പറഞ്ഞു.

'ഞാൻ അണ്ടർറേറ്റഡ് ആണെന്ന് പ്രേക്ഷകർക്ക് തോന്നുണ്ടെങ്കിൽ അത് നമുക്ക് ഒരു വാല്യൂ ഉള്ളതുകൊണ്ടാണ്. ഞാൻ അതിനെ അങ്ങനെയാണ് കാണുന്നത്. കഴിഞ്ഞ 20 -22 വർഷമായി ഇത്രയധികം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇറങ്ങി ചെല്ലാൻ കഴിഞ്ഞു എന്നതിന്റെ തെളിവ് കൂടിയാണ് ഈ അണ്ടർറേറ്റഡ് ടാഗ്. ഒരാൾ അണ്ടർറേറ്റഡ് ആണെന്ന് മറ്റൊരാൾ പറയുന്നു എങ്കിൽ അതിന് കാരണം അവർ നല്ല അഭിനേതാവ് എന്ന് പ്രേക്ഷകർക്ക് തോന്നിയത് കൊണ്ടാണ്. അവർ എന്നെ നല്ലൊരു അഭിനേതാവായി തിരഞ്ഞെടുത്തു കഴിഞ്ഞു അത് ഞാൻ ഒരു സർട്ടിഫിക്കറ്റ് ആയി എടുക്കുന്നു', ഇന്ദ്രജിത്തിന്റെ വാക്കുകൾ.

ക്രൈം ത്രില്ലർ ചിത്രമായ ധീരം ആണ് ഇപ്പോൾ തിയേറ്ററിലെത്തിയ ഇന്ദ്രജിത് ചിത്രം. എ സര്‍ട്ടിഫിക്കറ്റോടെയാണ് ധീരം തിയറ്ററുകളിലെത്തിയിരിക്കുന്നത്. ജിതിൻ സുരേഷ് ടിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദൻ എന്നിവര്‍ ചേര്‍ന്ന് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗഗന്ദ് എസ് യുവാണ് ഛായാഗ്രാഹണം. മണികണ്ഠൻ അയ്യപ്പയുടെ സംഗീതം. ഭേദപ്പെട്ട പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. റെമോ എ​ൻറ​ർ​ടെ​യി​ൻ​മെന്റ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ല​ബാ​ർ ടാ​ക്കീ​സിന്റെ ബാ​ന​റി​ൽ റി​മോ​ഷ് എം എ​സ്, ഹാ​രി​സ് അ​മ്പ​ഴ​ത്തി​ങ്കൽ ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

Content Highlights: Indrajith about underrated tag

dot image
To advertise here,contact us
dot image