ഖേദം പ്രകടിപ്പിക്കണം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് എ പി ജയൻ

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം

ഖേദം പ്രകടിപ്പിക്കണം; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് എ പി ജയൻ
dot image

പത്തനംതിട്ട: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്. പ്രസംഗത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐ മുന്‍ ജില്ലാ സെക്രട്ടറി എ പി ജയന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

പള്ളിക്കല്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള സ്വീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു അധിക്ഷേപ പരാമര്‍ശം നടത്തിയത്. പാറയില്‍ ജങ്ഷനില്‍ വെച്ച് സിപിഐഎയും നേതാക്കളെയും എ പി ജയനെ വ്യക്തിപരമായും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. പ്രസംഗത്തിലൂടെ തനിക്ക് മാനഹാനിയുണ്ടായെന്നും എ പി ജയന്‍ പറയുന്നു.

Content Highlight; Legal notice issued over alleged defamatory speech in Pathanamthitta involving Sreenadevi kunjamma

dot image
To advertise here,contact us
dot image