തൃശൂരിൽ സിപിഐഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

മാള പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഐഎം വിമത സ്ഥാനാര്‍ത്ഥി ടി പി രവീന്ദ്രനാണ് പരിക്കേറ്റത്

തൃശൂരിൽ സിപിഐഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
dot image

തൃശൂര്‍: വാഹനാപകടത്തില്‍ സിപിഐഎം വിമത സ്ഥാനാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. തൃശൂര്‍ മാളയിലാണ് അപകടമുണ്ടായത്. മാള പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഐഎം വിമത സ്ഥാനാര്‍ത്ഥി ടി പി രവീന്ദ്രനാണ് പരിക്കേറ്റത്. രവീന്ദ്രന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് കാറിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ രവീന്ദ്രന്റെ ആറ് വരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായാണ് വിവരം. കാലിനും ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്‍ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സിപിഐഎം മാള പഞ്ചായത്ത് പ്രസിഡന്റായും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്ന ആളാണ് രവീന്ദ്രന്‍. സിപിഐഎം ഇത്തവണ സീറ്റ് നിഷേധിച്ചതോടെ വിമതനായി മത്സരിക്കുകയായിരുന്നു.

Content Highlight; CPIM rebel candidate seriously injured in accident at Thrissur, Mala

dot image
To advertise here,contact us
dot image