കാപ്പ കേസ് പ്രതിക്ക് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകി; എഎസ്ഐക്ക് സസ്പെൻഷൻ

രണ്ടുവർഷം മുൻപും എഎസ്ഐ അച്ചടക്ക നടപടി നേരിട്ടിരുന്നു

കാപ്പ കേസ് പ്രതിക്ക് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകി; എഎസ്ഐക്ക് സസ്പെൻഷൻ
dot image

പത്തനംതിട്ട: കാപ്പ കേസ് പ്രതിക്ക് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ എഎസ്‌ഐക്ക് സസ്‌പെൻഷൻ. എഎസ്‌ഐ ബിനു കുമാറിനെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് സസ്‌പെൻഡ് ചെയ്തത്.

പത്തനംതിട്ട എസ് പി ഓഫീസിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. കാപ്പ കേസ് പ്രതിക്ക് ഔദ്യോഗിക വിവരങ്ങൾ കൈമാറി. കോടതിയിൽ ഹാജരാക്കും മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കും വിധം റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പടെ പണം വാങ്ങി ചോർത്തി നൽകി. പൊലീസ് അസോസിയേഷൻ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവിട്ടു. സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നെല്ലാമാണ് കണ്ടെത്തൽ. രണ്ടുവർഷം മുൻപും ബിനു കുമാർ അച്ചടക്ക നടപടി നേരിട്ടിരുന്നു.

Content Highlights: ASI suspended for leaking official information's of police

dot image
To advertise here,contact us
dot image