ഹരിതകര്‍മ്മ സേനയുടെ യൂണിഫോമില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍;പരാതി നല്‍കി യുഡിഎഫ്,അറിവില്ലായ്മയെന്ന് എല്‍ഡിഎഫ്

സ്ഥാനാര്‍ത്ഥിയുടെ അറിവില്ലായ്മയാണ് ഇത്തരമൊരു പോസ്റ്ററിന് കാരണമെന്ന് ഇടതുമുന്നണി

ഹരിതകര്‍മ്മ സേനയുടെ യൂണിഫോമില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍;പരാതി നല്‍കി യുഡിഎഫ്,അറിവില്ലായ്മയെന്ന് എല്‍ഡിഎഫ്
dot image

മരട്: ഹരിതകര്‍മ്മ സേനയുടെ യൂണിഫോമില്‍ പോസ്റ്ററടിച്ച് സ്ഥാനാര്‍ത്ഥി വെട്ടില്‍. മരട് നഗരസഭാ 15ാം വാര്‍ഡിലാണ് സംഭവം. ഇടതുമുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥി ജിഷ ടി ആറിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്നമ്മ ജോസ് പരാതി നല്‍കി. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ അറിവില്ലായ്മയാണ് ഇത്തരമൊരു പോസ്റ്ററിന് കാരണമെന്നും ഇത്തരം പ്രചാരണോപാധികള്‍ ഒഴിവാക്കിയെന്നും ഇടതുമുന്നണി നേതൃത്വം അറിയിച്ചു.

അതിനിടെ കണ്ണൂര്‍ പയ്യന്നൂരില്‍ പയ്യന്നൂരില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദ് മത്സരരംഗത്തുണ്ടാകുമെന്ന് സിപിഐഎം വ്യക്തമാക്കി. പയ്യന്നൂര്‍ നഗരസഭയിലെ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വി കെ നിഷാദ് മത്സരിക്കുന്നത്.

നിഷാദിന് പകരം ഡമ്മി സ്ഥാനാര്‍ത്ഥിയാണ് മത്സരരംഗത്തുണ്ടാവുകയെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സിപിഐഎം തള്ളി. കേസില്‍ ചൊവ്വാഴ്ച്ച വിധി വരുമെന്നതിനാല്‍ ഡമ്മി സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നില്ല. ഇതാണ് പ്രചാരണത്തിന് അടിസ്ഥാനം.

Content Highlights: Local Body polls Poster of the candidate in the uniform of the Harithakarma Sena udf complaint

dot image
To advertise here,contact us
dot image