

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യൻ ടീമിനെതിരെയും പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ബി സി സി ഐ യോട് അടിയന്തര നടപടി ആവശ്യപ്പെട്ട് മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെതിര രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്.
മുമ്പ്ടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ടീമുകള്‍ മുമ്പ് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ആധിപത്യം ഇന്ത്യക്ക് നഷ്ടമായി. 12 മാസത്തിനിടെ രണ്ടാമത്തെ വൈറ്റ് വാഷാണ്, അതുകൊണ്ട് തന്നെ കടുത്ത തീരുമാനങ്ങൾ ഉണ്ടായേ പറ്റൂവെന്നും കാർത്തിക് പറഞ്ഞു.
ടീമിൽ ഓൾ റൗണ്ടർമാരെ കുത്തിനിറച്ചതിനെയും പൊസിഷൻ മാറ്റി കളിച്ചതിനെയും ചില താരങ്ങൾക്ക് അമിത പരിഗണനയും ചിലർക്ക് അവഗണനയും നൽകുന്നതിനെയും കാർത്തിക്ക് വിമർശിച്ചു.
അതേ സമയം ഗുവാഹത്തിയിലെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ തോല്‍വിയായിരുന്നു. 408 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. കൂടാതെ 12 മാസത്തിനിടെ ഒരു ഹോം പരമ്പരയില്‍ എതിര്‍ ടീം ജയിക്കുന്നത് രണ്ടാം തവണയാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പ് ന്യൂസിലന്‍ഡും ഇന്ത്യയെ തൂത്തുവാരിയിരുന്നു. തോൽവിയോടെ 52 പോയിന്‍റും 48.15 പോയിന്‍റ് ശതമാനവുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ഇന്ത്യ.
Content Highlights:dinesh karthik on india lost to southafrica test cricket