

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,710 രൂപയിലെത്തി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,775 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,581 രൂപ നല്‍കണം. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 2000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്.
ഫെഡറല്‍ റിസേര്‍വ് ബാങ്ക് ഡിസംബര്‍ പത്തിന് യോഗം ചേര്‍ന്ന് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിന്നീടങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കല്‍ തുടര്‍ന്നേക്കുമെന്നാണ് പുതിയ വിവരം. ഇത് സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനോടൊപ്പം സ്വര്‍ണവില ഉയരാനും കാരണമാകും.
നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിരിന്നു. പിന്നീട് വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.
വെള്ളിയുടെ വില ഇന്ന് ഉയരുകയാണ് ചെയ്തത്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 170 രൂപയിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.25 ആയി കുറഞ്ഞിട്ടുണ്ട്. രൂപ മൂല്യം ഇടിയുന്നതും സ്വര്‍ണവില ഉയരാനുള്ള സാധ്യത വര്‍ധിപ്പിക്കും.
Content Highlights: Gold price today