സമസ്ത ധനസമാഹരണം 24 കോടി രൂപ കവിഞ്ഞു; ഇന്നലെ പ്രാര്‍ത്ഥന സംഗമത്തില്‍ മാത്രം ലഭിച്ചത് 4 കോടി രൂപ

തഹിയ ഫണ്ട് ശേഖരണത്തില്‍ മുസ്‌ലിം ലീഗ് അനുകൂല വിഭാഗം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പരാതിയുയര്‍ന്നിരുന്നു.

സമസ്ത ധനസമാഹരണം 24 കോടി രൂപ കവിഞ്ഞു; ഇന്നലെ പ്രാര്‍ത്ഥന സംഗമത്തില്‍ മാത്രം ലഭിച്ചത് 4 കോടി രൂപ
dot image

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ധനസമാഹരണം 24 കോടി രൂപ കവിഞ്ഞു. ഇന്നലെ രാത്രി നടന്ന തഹിയ അവലോകന സദസിലും പ്രാര്‍ത്ഥന സംഗമത്തിലുമായി നാല് കോടി രൂപയാണ് ലഭിച്ചത്.

തഹിയ ധനസമാഹരണം ഈ മാസം 30വരെ നീട്ടിയിട്ടുണ്ട്. സമസ്തക്ക് ധനസഹായം നല്‍കണമെന്ന് ആഗ്രഹിക്കുന്നവരില്‍ പലര്‍ക്കും അതിന് കഴിയാത്തതിനാലാണ് ധനസമാഹരണം നീട്ടിയതെന്നാണ് സംഘടനയുടെ വിശദീകരണം.

സമസ്തയുമായുള്ള ബന്ധം മോശമായതിനെ തുടര്‍ന്ന് തഹിയ ഫണ്ട് ശേഖരണത്തില്‍ മുസ്‌ലിം ലീഗ് അനുകൂല വിഭാഗം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. സമസ്തയുടെ പ്രവര്‍ത്തനും പ്രവര്‍ത്തന ഫണ്ട് ശേഖരണവും തടയാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് സമസത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ ആഞ്ഞടിച്ചിരുന്നു.

അങ്ങനെ ശ്രമിക്കുന്നവരെ നേതൃത്വത്തില്‍ നിന്ന് മാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണം. സമസ്തയിലെ പണ്ഡിതര്‍ ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞ് സമസ്തയെ ചെറുതാക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജിഫ്രി തങ്ങളുടെ പരസ്യ പ്രതികരണത്തോടെ തഹിയ ഫണ്ട് ശേഖരണം ചര്‍ച്ചയായിരുന്നു. ഇതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യമിട്ട തുക നേടാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സമസ്ത നേതൃത്വം.

Content Highlights: Samastha Kerala Jem-iyyathul Ulama fundraising exceeds Rs 24 crore

dot image
To advertise here,contact us
dot image