ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സ്റ്റാഫ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി

പത്തനംതിട്ട നഗരസഭയിലേക്ക് 31ാം വാർഡിൽനിന്നാണ് തോമസ് പി ചാക്കോ മത്സരിക്കുന്നത്

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സ്റ്റാഫ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി
dot image

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സ്റ്റാഫും സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന തോമസ് പി ചാക്കോ പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി. പത്തനംതിട്ട നഗരസഭയിലേക്ക് 31ാം വാർഡിൽനിന്നാണ് തോമസ് പി ചാക്കോ മത്സരിക്കുന്നത്.

സിപിഐഎം പ്രാദേശിക നേതാവായിരുന്ന തോമസ് പി ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. പിന്നാലെ പത്തനംതിട്ടയിലെ വീണ ജോർജിന്റെ എംഎൽഎ ഓഫീസിൽനിന്നും ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒരു വർഷം മുൻപ് വരെ ഇദ്ദേഹം ഈ ഓഫീസിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തോമസ് പി ചാക്കോ ആർഎസ്പിയിൽ ചേർന്നത്.

Content Highlights: Veena George's former office staff is UDF Candidate at Pathanamthitta

dot image
To advertise here,contact us
dot image