'ജില്ലാ അധ്യക്ഷന് പോലും മത്സരിക്കാൻ സീറ്റ് നല്‍കിയില്ല; പിന്നിൽ കൊടിക്കുന്നിൽ സുരേഷ്'; കൊല്ലത്ത് ഉടക്കി KSU

ഉറക്കം നടിക്കുന്നവരെ ഉണരുന്നില്ലെങ്കില്‍ ചെവിയില്‍ പടക്കം പൊട്ടിച്ചാണെങ്കിലും ഉണര്‍ത്തുമെന്ന് അൻവർ സുൽഫിക്കർ പറഞ്ഞു

'ജില്ലാ അധ്യക്ഷന് പോലും മത്സരിക്കാൻ സീറ്റ് നല്‍കിയില്ല; പിന്നിൽ കൊടിക്കുന്നിൽ സുരേഷ്'; കൊല്ലത്ത് ഉടക്കി KSU
dot image

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഉടക്കിട്ട് കെഎസ്‌യു. കെഎസ്‌യു പ്രവര്‍ത്തകരെ മുഴുവന്‍ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. കെഎസ്‌യു ജില്ലാ അധ്യക്ഷന് പോലും മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ടാണ് വെട്ടിനിരത്തല്‍ എന്നുമാണ് ആക്ഷേപം. ഉറക്കം നടിക്കുന്നവരെ ചെവിയില്‍ പടക്കം പൊട്ടിച്ചാണെങ്കിലും ഉണര്‍ത്തുമെന്ന് കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ അന്‍വര്‍ സുല്‍ഫിക്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ മാത്രമല്ല തങ്ങള്‍ ഇടപെടുന്നതെന്നും പണിയെടുക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും പാര്‍ട്ടി പരിപാടികള്‍ക്ക് ആളെ തികയ്ക്കാനും മാത്രമല്ല, കെഎസ്‌യു പ്രവര്‍ത്തകരെന്നും അന്‍വര്‍ സുല്‍ഫിക്കര്‍ പറയുന്നു. അന്‍വര്‍ സുല്‍ഫിക്കറും സംഘവും രാത്രി ഡിസിസി പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ എത്തി.

'ഉറങ്ങുന്നവരെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവരെയോ? ഉണരുന്നില്ല എങ്കില്‍ ചെവിയില്‍ പടക്കം പൊട്ടിച്ചാണെങ്കിലും ഉണര്‍ത്തും. കെഎസ്‌യുക്കാരൊക്കെ കോളേജില്‍ പോയി പണിയെടുക്കട്ടെ എന്ന് പറയുന്ന നേതാക്കളോട് ഒന്ന് പറയട്ടെ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ മാത്രമല്ല കെഎസ്‌യു ഇടപെടുന്നത്. കെഎസ്‌യു നടത്തുന്ന പരിപാടികള്‍ക്ക് മാത്രമല്ല ഞങ്ങള്‍ പങ്കെടുക്കുന്നത്. അത് മറന്നുപോകരുത്. പണിയെടുക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും കൊടി കെട്ടാനും പാര്‍ട്ടി പരിപാടികള്‍ക്ക് ആളെണ്ണം തികയ്ക്കാനും വേണ്ടി മാത്രമുളള പ്രത്യേക ആള്‍ക്കൂട്ടമല്ല കെഎസ്‌യു എന്ന് മനസിലാക്കണം. മനസിലാക്കാത്തവരെ മനസിലാക്കിക്കാനുളള ശേഷിയും ഈ സംഘടനയ്ക്കുണ്ട്': അന്‍വല്‍ സുല്‍ഫിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സമരം ചെയ്യാനും പാര്‍ട്ടി പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും തന്നോടൊപ്പം ഇറങ്ങുന്ന സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുളള ഉത്തരവാദിത്തം തന്റേത് മാത്രമാണെന്ന് വിശ്വസിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാരിന്റെയും കേരളാ സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മാത്രമല്ല, ഏത് അനീതിക്കെതിരെയും ശബ്ദമുയര്‍ത്താന്‍ കെഎസ്‌യു മുന്നിലുണ്ടാകുമെന്നും അന്‍വര്‍ സുല്‍ഫിക്കര്‍ കുറിച്ചു.

Content Highlights: 'Even the district president was not given a seat to contest': KSU Kollam D president

dot image
To advertise here,contact us
dot image