'വട ചെന്നൈയിലെ ചന്ദ്രയ്ക്ക് ശേഷം പ്രശംസകൾ ലഭിച്ചു, പക്ഷെ അവസരങ്ങൾ കിട്ടിയില്ല'; ആൻഡ്രിയ ജെർമിയ

ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് നവംബർ 21ന് തിയേറ്ററുകളിലെത്തും

'വട ചെന്നൈയിലെ ചന്ദ്രയ്ക്ക് ശേഷം പ്രശംസകൾ ലഭിച്ചു, പക്ഷെ അവസരങ്ങൾ കിട്ടിയില്ല'; ആൻഡ്രിയ ജെർമിയ
dot image

വട ചെന്നൈയിൽ താൻ ചെയ്ത ചന്ദ്ര എന്ന വേഷത്തിന് ശേഷം വേറെ അവസരങ്ങൾ ലഭിച്ചില്ലെന്ന് നടി ആൻഡ്രിയ ജെർമിയ. ഒരുപാട് പ്രശംസകൾ ആ കഥാപാത്രത്തിന് ലഭിച്ചെങ്കിലും അവസരങ്ങൾ വന്നില്ലെന്നും തമിഴ് സിനിമയിലെ നായകന്മാർക്ക് പവർഫുൾ കഥാപാത്രം ചെയ്യുന്ന സ്ത്രീകളെ വേണ്ടെന്നും നടി പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

'വട ചെന്നൈയിലെ ചന്ദ്ര എന്ന കഥാപാത്രത്തിന് ശേഷം എനിക്ക് വേറെ അവസരങ്ങൾ ലഭിച്ചില്ല. ആ കഥാപാത്രത്തിന് ഒരുപാട് പ്രശംസകൾ ലഭിച്ചിരുന്നു…ഒരുപാട് നായകന്മാർക്ക് പവർഫുൾ കഥാപാത്രം ചെയ്യുന്ന സ്ത്രീകളെ വേണ്ട. എന്റെ കരിയറിൽ തമിഴ് സിനിമയിൽ ഞാൻ ശ്രദ്ധിച്ച കാര്യമാണ് അത്', ആൻഡ്രിയ പറഞ്ഞു.

അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് നവംബർ 21ന് തിയേറ്ററുകളിലെത്തും. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റാണ്.

Content Highlights: Andrea talks about after vada chennai she did not got chances in films

dot image
To advertise here,contact us
dot image