ഒരു ദിവസം ഒരാള്‍ക്ക് എത്ര മുട്ട കഴിക്കാം? കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മുട്ട സഹായിക്കുമോ?

മുട്ടകള്‍ സ്വഭാവിക മള്‍ട്ടി വിറ്റാമിനുകളാണ്

ഒരു ദിവസം ഒരാള്‍ക്ക് എത്ര മുട്ട കഴിക്കാം? കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മുട്ട സഹായിക്കുമോ?
dot image

മുട്ട പോഷകങ്ങളുടെ കലവറയാണ്. ഒരു വലിയ മുട്ടയില്‍ നിന്ന് ഏകദേശം 6-7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ ഒന്‍പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ഡി, ഇ, ബി-12, എന്നവയും കോളിന്‍, ല്യൂട്ടിന്‍, സിയാസ്‌കാന്തിന്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പില്‍ ലയിക്കുന്ന മിക്ക പോഷകങ്ങളും തലച്ചോറിനും കണ്ണിനും ആരോഗ്യം നല്‍കുന്ന ഘടകങ്ങളും ചേര്‍ന്നതാണ്. മുട്ടയുടെ വെളള ശുദ്ധമായ ലീന്‍ പ്രോട്ടീനാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ മുട്ട പേശികള്‍ക്കും തലച്ചോറിനും കണ്ണുകള്‍ക്കും മൊത്തത്തിലുളള ആരോഗ്യത്തിനുമുള്ള ഇന്ധനമാണ്.

ഇത്രയും ആരോഗ്യ ഗുണമുള്ള മുട്ട ഒരാള്‍ക്ക് ഒരു ദിവസം എത്രയെണ്ണം കഴിക്കാം എന്നറിയാമോ? അതിനൊരു അളവുണ്ട്. അധികമായാല്‍ മുട്ടയും അപകടകാരിയാണ്. ആരോഗ്യവാനായ ഒരാള്‍ക്ക് പ്രതിദിനം 1-2 മുട്ടകള്‍ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു. എന്നാലും കഴിക്കുന്ന ആളുടെ ആരോഗ്യസ്ഥിതിയും പ്രധാനമാണ്. ഹൃദ്രാഗ അപകടങ്ങള്‍, പ്രമേഹം, ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (മോശം കൊളസ്‌ട്രോള്‍)എന്നിവയുള്ള ആളുകള്‍ക്ക് പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുട്ടയുടെ കാര്യത്തില്‍ പാലിക്കേണ്ടതായുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആഴ്ചയില്‍ ഏകദേശം 4-7 മുട്ടവരെ കഴിക്കാം.

മുട്ടയ്ക്ക് എന്തൊക്കെ ഗുണങ്ങളാണ് ഉള്ളത്

തലച്ചോറിനുള്ള ഊര്‍ജ്ജം

മുട്ടയുടെ മഞ്ഞക്കരു കോളിനിൻ്റെ ഏറ്റവും സമ്പന്നമായ ഭക്ഷണസ്രോതസുകളിലൊന്നാണ്. ഗര്‍ഭിണികള്‍ക്ക് കോളിന്‍ ഗര്‍ഭപിണ്ഡത്തിന്റെയും തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നു. പ്രായമായവരില്‍ ഇത് ഓര്‍മ്മശക്തിയേയും അറിവിനേയും സഹായിക്കുന്നു.

കണ്ണുകളുടെ സംരക്ഷണം

മഞ്ഞക്കരുവില്‍ ല്യൂട്ടിന്‍, സിയാസ്‌കാന്തിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. റെറ്റിനയില്‍ അടിഞ്ഞുകൂടുന്ന ആന്റിഓക്‌സിഡന്റുകള്‍ നീലവെളിച്ചത്തില്‍നിന്നും ഓക്‌സിഡേറ്റീവ് നാശത്തില്‍നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. മുട്ട പതിവായി കഴിക്കുന്നത് രക്തത്തിലെ പിഗ്മെന്റുകളുടെ അളവ് ഗണ്യമായി വര്‍ധിപ്പിക്കുന്നു. ഇത് തിമിരത്തിന്റെ സാധ്യതയും ഗണ്യമായി കുറയ്ക്കുന്നു.

ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു

മുട്ടയുടെ മഞ്ഞക്കരുവില്‍ ഏകദേശം186-200 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് മുട്ടയെ അപകടകരമായിട്ടാണ് പലരും കാണുന്നത്.എങ്കിലും സമീപകാല കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഭക്ഷണ കൊളസ്‌ട്രോള്‍ (മുട്ടപോലെയുള്ള ഭക്ഷണത്തില്‍നിന്നുള്ള കൊളസ്‌ട്രോള്‍)രക്തത്തിലെ കൊളസ്‌ട്രോളിനെ സഹായിക്കുന്നില്ല എന്നാണ്. ഭക്ഷണക്രമം മാത്രമല്ല ജീവിതശൈലി (വ്യായാമം, പുകവലി, ഉറക്കം), പാചക രീതികള്‍, ഭക്ഷണക്രമം എന്നിവയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനമാണ്.

Content Highlights :How many eggs is safe for a person to eat per day; Do eggs help control cholesterol?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image