'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടണ്ട, എനിക്ക് അങ്ങനല്ലായിരുന്നു'; വാപ്പിച്ചി ഇങ്ങനെ പറയാറുണ്ടെന്ന് ദുൽഖർ

നല്ല സിനിമകളെ പിന്തുടര്‍ന്നാല്‍ നല്ല സിനിമ നമ്മളെ തേടി വരാന്‍ തുടങ്ങുമെന്ന് ദുൽഖർ പറഞ്ഞു

'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടണ്ട, എനിക്ക് അങ്ങനല്ലായിരുന്നു'; വാപ്പിച്ചി ഇങ്ങനെ പറയാറുണ്ടെന്ന് ദുൽഖർ
dot image

പ്രേക്ഷകരെ സംബന്ധിച്ച് താൻ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന് അറിയാമെന്ന് നടൻ ദുൽഖർ സൽമാൻ. പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. പെങ്ങളുടെ കല്യാണത്തിന് പണമുണ്ടാക്കേണ്ടതില്ലെന്നും അതുകൊണ്ട് മോശം സിനിമകൾ ചെയ്താൽ പറയാൻ കാരണങ്ങൾ ഇല്ലെന്നും നടൻ കൂട്ടിച്ചേർത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.

'എന്റെ വാപ്പിച്ചിയും ഉമ്മയും നല്‍കിയിരിക്കുന്ന സുരക്ഷിത്വതവും പിന്തുണയും കാരണം എനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. എപ്പോഴും നല്ല സിനിമകള്‍ ചെയ്യാനുള്ള ധൈര്യമുണ്ട്. വാപ്പച്ചി എപ്പോഴും എന്നെ കളിയാക്കും. നിനക്ക് പെങ്ങളുടെ കല്യാണത്തിനോ വീടു വെക്കാനോ പണമുണ്ടാക്കേണ്ടതില്ല. എനിക്ക് അതൊക്കെ ഉണ്ടായിരുന്നു. അതിനാല്‍ ചില മോശം സിനിമകളൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിനക്ക് ആ എക്‌സ്‌ക്യൂസ് പറയാനില്ല എന്ന്…ശരിയാണ് എനിക്ക് അത്തരം എക്‌സ്‌ക്യൂസുകളൊന്നും പറയാനില്ല. മോശം സിനിമ ചെയ്താല്‍ എന്ത് ന്യായീകരണം പറയും? പ്രേക്ഷകരെ സംബന്ധിച്ച് ഞാന്‍ പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നത്. നല്ല സിനിമകളെ പിന്തുടര്‍ന്നാല്‍ നല്ല സിനിമ നമ്മളെ തേടി വരാന്‍ തുടങ്ങും. എന്റെ യാത്ര എനിക്ക് ഒരുപാടിഷ്ടമാണ്. അനുഗ്രഹീതനായിട്ടാണ് തോന്നുന്നത്. ഒരു സിനിമ തമിഴിലാണെങ്കില്‍ അടുത്തത് തെലുങ്കിലാകും. അടുത്തത് മലയാളത്തിലാകും അതിനാല്‍ എന്റെ ജീവിതം അത്രയും റിച്ച് ആയിരിക്കും', ദുൽഖർ പറഞ്ഞു.

അതേസമയം, കാന്തയ്ക്ക് ഗംഭീര റിവ്യൂസ് ആണ് പ്രിവ്യു ഷോയിൽ നിന്ന് ലഭിക്കുന്നത്. സിനിമ മികച്ചതാണെന്നും ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും അഭിപ്രായങ്ങൾ ഉണ്ട്. സിനിമയിലൂടെ ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികൾ ലഭിക്കുന്നുണ്ട്. സിനിമ സൂപ്പർ ഹിറ്റാകുമെന്നാണ് സോഷ്യൽ മീഡിയയിൽ എത്തുന്ന കമന്റുകൾ.

സിനിമ നവംബർ 14 ന് ആഗോള റിലീസ് ചെയ്യും. അടുത്തിടെ ഇറങ്ങിയ സിനിമയുടെ ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights: Dulquer Salmaan talks about his father and privilege in movie industry

dot image
To advertise here,contact us
dot image