തൃക്കാക്കരയിൽ സിപിഐഎമ്മും സിപിഐയും നേർക്കുനേർ മത്സരം

15 വാർഡുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ

തൃക്കാക്കരയിൽ സിപിഐഎമ്മും സിപിഐയും നേർക്കുനേർ മത്സരം
dot image

കൊച്ചി: തൃക്കാക്കര നഗരസഭയിലെ സീറ്റ് വിഭജനത്തിൽ സിപിഐഎം- സിപിഐ പോര് രൂക്ഷം. നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർഥികൾ നേർക്കുനേർ മത്സരിക്കും. നാല് വാർഡുകളിലെ സ്ഥാനാർഥികളെ സിപിഐ പ്രഖ്യാപിച്ചു. ഇതോടെ സിപിഐഎം- സിപിഐ നേരിട്ടുള്ള മത്സരത്തിനാകും തൃക്കാക്കര വേദിയാകുക. 15 വാർഡുകളിൽ സിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നുവെങ്കിലും തൃക്കാക്കരയിൽ സിപിഐക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പരാതി. മുന്നണിവിട്ട് മത്സരിക്കാൻ അനുമതി തേടി തൃക്കാക്കര പ്രാദേശിക നേതൃത്വം സിപിഐ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ജില്ലാ തലത്തിലും സീറ്റ് ചർച്ച വഴിമുട്ടിയതോടെ മുന്നണിവിട്ട് മത്സരിക്കാൻ ജില്ലാ കമ്മിറ്റിയും മൗനാനുവാദം നൽകിയെന്നാണ് സൂചന.

Content Highlights: CPIM and CPI will contest in Thrikkakara Municipality

dot image
To advertise here,contact us
dot image