

സുല്‍ത്താന്‍ ബത്തേരി: ബത്തേരി മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ഇക്കുറി പൂമല വാര്‍ഡില്‍ മത്സരിക്കുന്നു. എം എസ് വിശ്വനാഥനാണ് ഇത്തവണ പൂമല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
സുല്‍ത്താന്‍ ബത്തേരിയിൽ 36 വാർഡുകളാണുള്ളത്. ഇതിൽ 29 സീറ്റുകളിൽ സിപിഐഎമ്മും മൂന്ന് സീറ്റുകളിൽ സിപിഐയും രണ്ട് സീറ്റുകളിൽ കേരള കോൺഗ്രസ് എമ്മും ഓരോ സീറ്റുകളിൽ ആർജെഡി, ജെഡിഎസ് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. മുന്‍ ഭരണസമിതിയിലെ 12 പേരാണ് ഇക്കുറിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.
അധ്യക്ഷസ്ഥാനം വനിതാസംവരണമാണ് എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. അതിനാല്‍ 20 വനിതകളെയാണ് സിപിഐഎം മത്സരിപ്പിക്കുന്നത്. വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ട് തവണ ജയിപ്പിച്ച ജനങ്ങള്‍, ഇത്തവണയും കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. പലതരം പദ്ധതികളിലൂടെ ബത്തേരിയുടെ മുഖച്ഛായ മാറ്റാന്‍ ഇടത് പക്ഷത്തിന് കഴിഞ്ഞെന്നും ആ മാറ്റം ലോകം ശ്രദ്ധിച്ചെന്നും നേതാക്കാള്‍ പറഞ്ഞു.
Content Highlight; LDF announces candidates for Sulthan Bathery Municipality