മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർത്താൻ BJP, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ മത്സരിപ്പിക്കാൻ സർക്കുലർ

ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികൾ ആക്കാനാണ് ബിജെപി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നത്

മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർത്താൻ BJP, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ മത്സരിപ്പിക്കാൻ സർക്കുലർ
dot image

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാൻ മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ബിജെപി. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികൾ ആക്കാനാണ് ബിജെപി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നത്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഇറക്കിയ സർക്കുലറാണ് പുറത്തുവന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മതാടിസ്ഥാനത്തിൽപെട്ടവരെ സ്ഥാനാർത്ഥികൾ ആക്കേണ്ടതിന്റെ ആവശ്യകത ബിജെപി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി സംസ്ഥാന ഘടകം നടത്തിയ സർവ്വേയിൽ ഓരോ പഞ്ചായത്തിലും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്നുമാണ് സർക്കുലറിൽ പറയുന്നത്. പഞ്ചായത്ത്, അതിൽ നൽകേണ്ട സീറ്റിന്‍റെ എണ്ണം എന്നിവ വ്യക്തമാക്കുന്നതാണ് സർക്കുലർ. കണ്ണൂരിലെ മലയോര മേഖലയിലെ ഒമ്പത് പഞ്ചായത്തുകളാണ് പുറത്തുവന്ന സർക്കുലറിൽ പരാമർശിക്കുന്നത്.

Content Highlights : BJP to field candidates based on religion on local body elections

dot image
To advertise here,contact us
dot image