ജേക്സിന്റെ കത്തിക്കൽ ഇനി ആണ്ടവർക്ക് വേണ്ടി; കമൽ ഹാസൻ ചിത്രത്തിന്റെ സംഗീതം ഒരുക്കാൻ ജേക്സ് ബിജോയ്

തുടരും, ലോക എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജേക്സിന്റെ ഒരു കലക്കൻ പരിപാടി തന്നെയായിരിക്കും ഈ ചിത്രത്തിലും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജേക്സിന്റെ കത്തിക്കൽ ഇനി ആണ്ടവർക്ക് വേണ്ടി; കമൽ ഹാസൻ ചിത്രത്തിന്റെ സംഗീതം ഒരുക്കാൻ ജേക്സ് ബിജോയ്
dot image

അൻപറിവ് സംവിധാനം ചെയ്യുന്ന കമൽ ഹാസന്റെ പുതിയ ചിത്രത്തിന് സംഗീതം ഒരുക്കാൻ ജേക്സ് ബിജോയ്. മലയാളത്തിൽ ഈ വര്ഷം നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജേക്സ് കമൽ ഹാസന് വേണ്ടി ഒരുക്കുന്ന ഗാനം കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. കമൽഹാസന്റെ 237-ാം ചിത്രമായി ഒരുങ്ങന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കമലും ശ്യാം പുഷ്കരനും ചേർന്നാണ്. ഇന്ന് നടന്റെ പിറന്നാൾ ദിവസം താരത്തിന് ഒപ്പം ജേക്സ് നിൽക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

തുടരും, ലോക എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ജേക്സിന്റെ ഒരു കലക്കൻ പരിപാടി തന്നെയായിരിക്കും ഈ ചിത്രത്തിലും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ആക്ഷൻ കൊറിയോഗ്രാഫിയിൽ ഒരു ബ്രാൻഡ് ലേബലുണ്ടാക്കിയിട്ടുള്ളവരാണ് അന്‍പറിവ് മാസ്റ്റേഴ്സ്. കമലിനൊപ്പം ലോകേഷ് കനകരാജിൻ്റെ വിക്രം, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എന്നീ സിനിമകളിൽ ഇരുവരും സഹകരിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫിലും ഇരുവരും തന്നെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ഒരു പക്കാ ആക്ഷൻ മൂഡിൽ ഒരുകുന്ന ചിത്രത്തിന്റെ കഥ കമൽ ഹാസനും സഹാതിരക്കഥാകൃത്തായി ശ്യാം പുഷ്കരനും എത്തുന്നു. രാജ് കമൽ ഫിലിംസ് നിർമിക്കുന്ന കെഎച്ച് 237 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കെജിഎഫ്, വിക്രം, ആർഡിഎക്സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സ്റ്റണ്ട് ഡിറക്ടർസ് ആണ് അൻപറിവ്. ഇവർ ആദ്യമായി സംവിധായകരുടെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്.

Content Highlights: Jakes Bejoy to compose music for Kamal Haasan new movie

dot image
To advertise here,contact us
dot image